ജീമോൻ റാന്നി
ഹ്യൂസ്റ്റൺ : ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമിനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹ്യൂസ്റ്റന്‍റെ (ICECH) നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷവും കാരൾ ഗാന മത്സരവും സംഘടിപ്പിക്കുന്നു. ഡിസംബർ 28-ന് വൈകിട്ട് അഞ്ചിന് ഹ്യൂസ്റ്റൺ സെൻ്റ് ജോസഫ് സീറോ മലബാർ ചർച്ച് ഹാളിൽ നടക്കുന്ന പരിപാടിക്ക് നഗരത്തിലെ ഇരുപത് പള്ളി കമ്മറ്റികൾ നേതൃത്വം നൽകും. ഈ വർഷത്തെ ക്രിസ്മസ് കാരളിൽ മാർത്തോമാ സഭ വികാരി ജനറൽ വെരി. റവ ഡോ. ചെറിയാൻ തോമസ് ക്രിസ്മസ് ദുത് നൽകും.

കാരൾ മത്സരത്തിൽ വിജയികളാകുന്നവർക്ക് ട്രോഫിയും ക്യാഷ് അവാർഡും നൽകും. ഐസിഇസിഎച്ച് ഒക്ടോബറിൽ നടത്തിയ ഷട്ടിൽ ബാഡ്മിന്‍റൺ ടൂർണമെൻ്റിലെ വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടക്കും. ഐസിഇസിഎച്ച് പ്രസിഡൻ്റ് റവ. ഫാ. ഡോ ഐസക്ക് ബി പ്രകാശ്, വൈസ് പ്രസിഡൻ്റ് റവ ഫാ. രാജേഷ് കെ ജോൺ, സെക്രട്ടറി ഷാജൻ ജോർജ്, ട്രഷറർ രാജൻ അങ്ങാടിയിൽ, പി.ആർ.ഓ ജോൺസൻ ഉമ്മൻ, നൈനാൻ വീട്ടീനാൽ, ഫാൻസിമോൾ പള്ളത്തു മഠം, ഡോ അന്ന ഫിലിപ്പ്, മിൽറ്റ മാത്യു, ക്രിസ്മസ് കാരൾ കോ-ഓർഡിനേറ്റർമാരായ റവ. ഫാ. ജെക്കു സക്കറിയ, ജിനോ ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിക്കുന്നു.
