ഫ്രെഡറിക്ടൺ : ഒരു മാസത്തിന് ശേഷം പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (NBPNP) നറുക്കെടുപ്പ് നടത്തി ന്യൂബ്രൺസ്വിക് സർക്കാർ. ഡിസംബർ 9 ന് നടന്ന നറുക്കെടുപ്പിൽ ന്യൂബ്രൺസ്വിക് എക്‌സ്‌പ്രസ് എൻട്രി സ്ട്രീമിലൂടെയും ന്യൂബ്രൺസ്വിക് സ്‌കിൽഡ് വർക്കർ സ്ട്രീമിലൂടെയും പ്രവിശ്യ 110 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി. ഫ്രാങ്കോഫോൺ അപേക്ഷകരെ ലക്ഷ്യമിട്ടാണ് ഈ നറുക്കെടുപ്പ് നടന്നത്. എല്ലാ അപേക്ഷകളും 2026-ലായിരിക്കും പ്രോസസ്സ് ചെയ്യുക.

രണ്ട് സ്ട്രീമുകളിലും മൂന്ന് പാത്ത്‌വേകളിലുമായാണ് ഇൻവിറ്റേഷൻ നൽകിയത്. എൻബിപിഎൻപിയുടെ സ്കിൽഡ് വർക്കർ സ്ട്രീമിലെ രണ്ട് പാത്ത്‌വേകൾക്ക് കീഴിലുള്ള അപേക്ഷകരെയാണ് ഭൂരിഭാഗവും പരിഗണിച്ചത്. ന്യൂബ്രൺസ്വിക് എക്‌സ്‌പ്രസ് എൻട്രി സ്ട്രീമിലെ എംപ്ലോയ്‌മെൻ്റ് ഇൻ ന്യൂബ്രൺസ്വിക് പാത്ത്‌വേ വഴി എട്ടു പേർക്ക് ഇൻവിറ്റേഷൻ നൽകി. ന്യൂബ്രൺസ്വിക് സ്‌കിൽഡ് വർക്കർ സ്ട്രീമിലെ ന്യൂബ്രൺസ്വിക് എക്സ്പീരിയൻസ് + ന്യൂബ്രൺസ്വിക് ഗ്രാജുവേറ്റ്സ് പാത്ത്‌വേ വഴി 102 പേർക്കും ഇൻവിറ്റേഷൻ ലഭിച്ചു.
