വിനിപെഗ് : നഗരത്തിൽ റെസിഡൻഷ്യൽ പാർക്കിങ് നിരോധനം ആരംഭിച്ചതായി വിനിപെഗ് സിറ്റി അറിയിച്ചു. റെസിഡൻഷ്യൽ മേഖലയിലെ ഐസും മഞ്ഞും നീക്കം ചെയ്യുന്നതിനായി ഞായറാഴ്ച രാവിലെ 7 മണി മുതൽ നിരോധനം പ്രാബല്യത്തിൽ വന്നു. ചൊവ്വാഴ്ച വൈകുന്നേരം 7 മണിക്ക് ഇത് അവസാനിക്കും.

പാർക്കിങ് നിരോധന സമയത്ത്, ശൈത്യകാല റൂട്ട് പാർക്കിങ് നിരോധനം താൽക്കാലികമായി നിർത്തിവയ്ക്കും. എന്നാൽ, റെസിഡൻഷ്യൽ പാർക്കിങ് നിരോധനം അവസാനിക്കുമ്പോൾ ശൈത്യകാല റൂട്ട് പാർക്കിങ് നിരോധനം വീണ്ടും പ്രാബല്യത്തിൽ വരും. ഈ കാലയളവിൽ റെസിഡൻഷ്യൽ നിരോധന മേഖലയിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾക്ക് 200 ഡോളർ പിഴ ഈടാക്കും. റെസിഡൻഷ്യൽ നിരോധനം സോണുകളായി തിരിച്ചിട്ടുണ്ട്. ആളുകൾക്ക് നോ യുവർ സോൺ ആപ്പ് ഉപയോഗിച്ചോ നഗരത്തിലെ സ്നോ മാപ്പ് ഉപയോഗിച്ചോ 311 എന്ന നമ്പറിൽ ബന്ധപ്പെടുന്നതിലൂടെയോ അവരുടെ സോൺ പരിശോധിക്കാം.

തിങ്കളാഴ്ച രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ : സോണുകൾ A, H, K, M, O, Q
തിങ്കളാഴ്ച വൈകുന്നേരം 7 മുതൽ ചൊവ്വാഴ്ച രാവിലെ 7 വരെ : സോണുകൾ C, V
ചൊവ്വാഴ്ച രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ : സോൺ ഡി.
