മൺട്രിയോൾ: ഫ്ലൂ സീസൺ ആരംഭിച്ചതിനെ തുടർന്ന് കെബെക്കിലുടനീളമുള്ള അത്യാഹിത വിഭാഗങ്ങൾ കടുത്ത സമ്മർദ്ദത്തിലായതായി റിപ്പോർട്ട്. ഗ്രേറ്റർ മൺട്രിയോൾ, സെന്റർ-ഡു-കെബെക്ക്, ക്യാപിറ്റേൽ-നാഷണൽ എന്നിവിടങ്ങളിൽ രോഗികളുടെ എണ്ണം സാധാരണയുള്ളതിനേക്കാൾ വർധിച്ചതായി ആരോഗ്യ വിദഗ്ധർ പറയുന്നു.

പ്രവിശ്യാ ഡാറ്റ പ്രകാരം, നിലവിൽ രോഗികളിൽ അഞ്ചിൽ ഒരാൾ അത്യാഹിത വിഭാഗത്തിൽ നിന്ന് ചികിത്സ കിട്ടാതെ മടങ്ങി പോകേണ്ടതായി വരുന്നു. കഴിഞ്ഞ ആഴ്ച മാത്രം, കെബെക്ക് പബ്ലിക് ഹെൽത്ത് ലബോറട്ടറി ഏകദേശം 3,500 പുതിയ കേസുകൾ സ്ഥിരീകരിച്ചു. അഞ്ച് മുതൽ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികളിലാണ് പകർച്ചവ്യാധി കൂടുതലായി കാണപ്പെടുന്നതെന്ന് പൊതുജനാരോഗ്യ ഉദ്യോഗസ്ഥർ പറയുന്നു. ഇൻഫ്ലുവൻസ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്ന് ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നു.
