കിച്ചനർ: അവധിക്കാല വിരുന്നുകൾക്കായി തയ്യാറെടുക്കുകയാണോ നിങ്ങൾ? എങ്കിൽ വെല്ലിങ്ടൺ-ഡഫറിൻ-ഗ്വൽഫ് പബ്ലിക് ഹെൽത്ത് (WDGPH) പറയുന്നത് കേൾക്കൂ. ബീഫ്, ടർക്കി, ചിക്കൻ പോലുള്ള മാംസങ്ങൾ മുറിയിലെ താപനിലയിൽ ഡീഫ്രോസ്റ്റ് ചെയ്യുന്നത് ആരോഗ്യത്തിന് വളരെ മോശമാണെന്ന് WDGPH-യുടെ ഹെൽത്ത് അസോസിയേറ്റ് മെഡിക്കൽ ഓഫീസർ ഡോ. മാത്യു ടെനൻബോം പറഞ്ഞു. മുറിയിലെ താപനിലയിൽ മാംസം ഡീഫ്രോസ്റ്റ് ചെയ്യുകയാണെങ്കിൽ മാംസത്തിൽ ബാക്ടീരിയകൾ വളരാൻ കാരണമാകുമെന്ന് ടെനൻബോം വ്യക്തമാക്കി.

മാംസങ്ങൾ ഫ്രിഡ്ജിൽ വെച്ച് തന്നെ ഡീഫ്രോസ്റ്റ് ചെയ്യുന്നത് കൂടുതൽ സുരക്ഷിതമാണെന്നും ഇതുവഴി വായുവിലൂടെ രോഗം പരത്തുന്ന ബാക്ടീരിയകളെ തടയാൻ സാധിക്കുമെന്നും ടെനൻബോം പറഞ്ഞു . അടുക്കളയിൽ ബാക്ടീരിയകൾ പടരാൻ സാധ്യതയുള്ളതിനാൽ ഡീഫ്രോസ്റ്റ് ചെയ്തതിന് ശേഷം ടർക്കിയുടെ മാംസം കഴുകരുതെന്ന് WDGPH മുന്നറിയിപ്പ് നൽകി. ബാക്ടീരിയകളെ ഇല്ലാതാക്കാനുള്ള ഏക ഫലപ്രദമായ മാർഗം മാംസം നന്നായി വേവിക്കുക മാത്രമാണെന്ന് WDGPH പറയുന്നു. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി അസംസ്കൃത ഭക്ഷണങ്ങൾ മറ്റ് റെഡി-ടു-ഈറ്റ് വിഭവങ്ങളിൽ നിന്ന് വേർതിരിക്കുക, മാംസം പൂർണ്ണമായും വേവിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക, മുൻകൂട്ടി കൈകൾ കഴുകുക എന്നിവയാണ്. അതേസമയം പാചകത്തിന് ശേഷം ബാക്കിവരുന്ന ഭക്ഷ്യ വസ്തുക്കൾ രണ്ട് മണിക്കൂറിനുള്ളിൽ റഫ്രിജറേറ്ററിൽ വയ്ക്കണമെന്ന് ഡോ. ടെനൻബോം നിർദ്ദേശിക്കുന്നു.ഈ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിലൂടെ, ആളുകൾക്ക് അവധിക്കാല ആഘോഷങ്ങളിൽ ആരോഗ്യകരമായി പങ്കെടുക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
