Monday, December 22, 2025

യുഎസ് യാത്രയ്ക്ക് ‘ബ്രേക്ക്’; കനേഡിയൻ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ ഇടിവ്

ഓട്ടവ: അമേരിക്കയിലേക്കുള്ള വിനോദയാത്രകളോട് കനേഡിയൻ ജനത വിമുഖത കാണിക്കുന്നതായി പുതിയ കണക്കുകൾ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കാനഡയിൽ നിന്നുള്ള യുഎസ് യാത്രക്കാരുടെ എണ്ണത്തിൽ 26 ശതമാനത്തിന്റെ കുറവുണ്ടായി. ഡോണൾഡ് ട്രംപിന്റെ പുതിയ വ്യാപാര-കുടിയേറ്റ നയങ്ങളും അതിർത്തിയിലെ കർശന പരിശോധനകളുമാണ് കനേഡിയൻ യാത്രക്കാരെ പിന്തിരിപ്പിക്കുന്നത്. ഇതിനുപുറമെ കനേഡിയൻ ഡോളറിന്റെ മൂല്യം കുറഞ്ഞതും വലിയൊരു കാരണമാണ്.

അമേരിക്കൻ യാത്രകൾക്ക് പകരം കനേഡിയൻ ജനത ഇപ്പോൾ യൂറോപ്പ്, ഏഷ്യ, തെക്കേ അമേരിക്ക തുടങ്ങിയ രാജ്യങ്ങളെയാണ് കൂടുതൽ തിരഞ്ഞെടുക്കുന്നത്. വിനോദയാത്രകൾ സമ്മർദ്ദമില്ലാത്തതാകണം എന്ന് ആഗ്രഹിക്കുന്ന കനേഡിയൻ നിവാസികൾ, തങ്ങളുടെ പണത്തിന് കൂടുതൽ മൂല്യം ലഭിക്കുന്ന ഇടങ്ങളിലേക്ക് മാറുകയാണ്. ഇതിനനുസരിച്ച് എയർ കാനഡ ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ അമേരിക്കയ്ക്ക് പുറത്തുള്ള രാജ്യങ്ങളിലേക്ക് സർവീസുകൾ വർധിപ്പിച്ചിട്ടുണ്ട്.

അതേസമയം, കാനഡയിലേക്ക് വരുന്ന അമേരിക്കൻ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ എട്ടു മാസത്തിന് ശേഷം ആദ്യമായി വർധന ഉണ്ടായി. കഴിഞ്ഞ ഒക്ടോബറിനെ അപേക്ഷിച്ച് 3% അമേരിക്കക്കാർ അധികമായി കാനഡ സന്ദർശിച്ചു. അമേരിക്കൻ ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ കനേഡിയൻ ഡോളറിന്റെ വിനിമയ നിരക്ക് കുറഞ്ഞത് അമേരിക്കക്കാർക്ക് കുറഞ്ഞ ചിലവിൽ കാനഡ സന്ദർശിക്കാൻ സഹായകരമാകുന്നുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!