Tuesday, December 23, 2025

സമന്വയ ആൽബർട്ട ക്രിസ്മസ്-ന്യൂ ഇയർ ആഘോഷം 27-ന്

എഡ്മിന്‍റൻ : കാനഡയിലെ പ്രമുഖ സാംസ്കാരിക സംഘടനയായ സമന്വയുടെ ആൽബർട്ട യൂണിറ്റ് “സമന്വയ ആൽബർട്ട” ക്രിസ്മസ്-ന്യൂ ഇയർ ആഘോഷം സംഘടിപ്പിക്കുന്നു. “Beats and Bells 20K5” എന്ന പേരിൽ ഡിസംബർ 27-ന് എഡ്മിന്‍റൻ പ്ലെസൻ്റ് വ്യൂ കമ്മ്യൂണിറ്റി ഹാളിൽ വൈകുന്നേരം 5 മുതൽ രാത്രി 11 വരെയാണ് ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് സമന്വയ ആൽബർട്ട ഭാരവാഹികൾ അറിയിച്ചു.

കേരളീയ തനത് കലാരൂപങ്ങളും പാശ്ചാത്യ സംഗീത നൃത്ത പരിപാടികളും ഗാനമേള , ലൈവ് ഡിജെ പെർഫോമൻസ്, നോൺ-സ്റ്റോപ്പ് ഫൺ & എന്‍റർടൈൻമെൻ്റ് എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ട് എല്ലാവർക്കും ആസ്വാദ്യകരമായ ഒരു സായാഹ്നം ആണ് സമന്വയ ആൽബർട്ട ഒരുക്കുന്നത്. മുതിർന്നവർക്ക് 20 ഡോളറും കുട്ടികൾക്ക് 5 ഡോളറുമായിരിക്കും പ്രവേശന ഫീസ്. മനസു നിറക്കുന്ന കലാവിരുന്ന് ആസ്വദിച്ചുകൊണ്ടുള്ള ഒരു സായാഹ്നത്തോടെ 2025-നോട് വിട പറയാൻ ടിക്കറ്റിനായി Mazhathulli.ca ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!