വിനിപെഗ് : താപനില മൈനസ് 50 ഡിഗ്രി സെൽഷ്യസിലേക്ക് കടന്നതോടെ വടക്കൻ മാനിറ്റോബയിൽ അതിശൈത്യം അനുഭവപ്പെടുന്നു. ഈ ആഴ്ചയുടെ തുടക്കം മുതൽ അനുഭവപ്പെടുന്ന അതിശൈത്യ കാലാവസ്ഥ വാരാന്ത്യം വരെ തുടരുമെന്നും എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ECCC) മുന്നറിയിപ്പ് നൽകി.

കാലാവസ്ഥാ മുന്നറിയിപ്പ് അനുസരിച്ച്, തിങ്കളാഴ്ച രാവിലെ മൈനസ് 45 നും മൈനസ് 50 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും താപനില. കൂടാതെ ശക്തമായ കാറ്റ് വീശുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതിശൈത്യം എല്ലാവരെയും അപകടത്തിലാക്കുമെന്ന് ECCC മുന്നറിയിപ്പ് നൽകുന്നു. തണുപ്പുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ ശ്രദ്ധിക്കണമെന്നും ചൂട് നൽകുന്ന വസ്ത്രങ്ങൾ ധരിക്കണമെന്നും ഏജൻസി നിർദ്ദേശിച്ചു.
