ടൊറന്റോ: പ്രവിശ്യയിൽ മെഡിക്കൽ ലാബ് ടെക്‌നീഷ്യന്മാരുടെ ക്ഷാമം രൂക്ഷമായതോടെ വിദ്യാർത്ഥി പ്ലേസ്മെന്റുകൾക്ക് ധനസഹായം ആവശ്യപ്പെട്ട് ഒന്റാരിയോ മെഡിക്കൽ ലബോറട്ടറി പ്രൊഫഷണലുകളുടെ അസോസിയേഷൻ (MLPAO). പ്രവിശ്യയിലെ 68 ശതമാനം ലാബുകളും നിലവിൽ മെഡിക്കൽ ലബോറട്ടറി ടെക്‌നീഷ്യന്മാരുടെ (MLT) ക്ഷാമം നേരിടുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

70 ശതമാനം മെഡിക്കൽ രോഗ നിർണയങ്ങളും ലാബ് ഫലങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്, ഇത് ജീവനക്കാരുടെ കുറവ് പരിഹരിക്കേണ്ടതിന്റെ അടിയന്തിര ആവശ്യകതയെ എടുത്തുകാണിക്കുന്നതായി അസോസിയേഷൻ പറയുന്നു. സ്റ്റാഫ് ക്ഷാമം കാരണം, പഠനകാലത്ത് ആവശ്യമായ ക്ലിനിക്കൽ പ്ലേസ്‌മെന്റിനായി വിദ്യാർത്ഥികളെ കൊണ്ടുപോകാൻ ലാബുകൾക്ക് കഴിയുന്നില്ലെന്ന് MLPAO സിഇഒ മിഷേൽ ഹോഡ് പറഞ്ഞു. MLT-കളുടെ ക്ഷാമം നിരവധി കാരണങ്ങളാലാണെന്ന് കനേഡിയൻ അലയൻസ് ഓഫ് മെഡിക്കൽ ലബോറട്ടറി പ്രൊഫഷണൽസ് റെഗുലേറ്റേഴ്‌സ് (CAMLPR) പറയുന്നു. നിലവിലെ ജീവനക്കാരിൽ ഒരു പ്രധാന ഭാഗം 50 വയസ്സിനു മുകളിലുള്ളവരാണെന്നും, ഇവർ വിരമിക്കാൻ തയാറെടുക്കുന്നതാണ് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുന്നതെന്നും CAMLPR പറഞ്ഞു. നിലവിൽ പുതിയ ലാബ് ടെക്‌നീഷ്യന്മാരെ നിയമക്കുന്നതിനായി തുടർച്ചയായ ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് MLPAO വ്യക്തമാക്കി.
