ടൊറൻ്റോ : സ്കാർബ്റോയിൽ വീടിന് തീപിടിച്ച് രണ്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെ ഷെപ്പേർഡ് അവന്യൂവിനും വാഷ്ബേൺ വേയ്ക്കും സമീപമുള്ള സ്നോബോൾ ക്രസൻ്റിലാണ് സംഭവം.

സംഭവസ്ഥലത്ത് എത്തിയ അഗ്നിശമന സേന ജീവനക്കാർ വീടിന്‍റെ രണ്ടാം നിലയിൽ കനത്ത പുകയും തീയും ഉയരുന്നത് കണ്ടെത്തി. രണ്ടാം നിലയിലുണ്ടായിരുന്ന രണ്ടു പേരെ രക്ഷപ്പെടുത്തിയതായി ടൊറൻ്റോ ഫയർ അറിയിച്ചു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിൽ തീ ഇപ്പോഴും പടരുകയാണ്. വീടിനുള്ളിൽ മറ്റാരെങ്കിലും ഉണ്ടോ എന്ന് വ്യക്തമല്ല.
