Tuesday, December 23, 2025

ഒരു യുഗത്തിന്റെ അവസാനം: സിബിഎസ്എ റിമോട്ട് ഏരിയ ബോർഡർ ക്രോസിങ് പ്രോഗ്രാം നിർത്തലാക്കുന്നു

ഓട്ടവ: 2026 സെപ്റ്റംബർ മുതൽ റിമോട്ട് ഏരിയ ബോർഡർ ക്രോസിങ് (RABC) പ്രോഗ്രാം അവസാനിപ്പിക്കുമെന്ന് കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA). അതിർത്തി സുരക്ഷയ്‌ക്കായുള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള സംവിധാനത്തിന് പകരമായി ടെലിഫോൺ റിപ്പോർട്ടിങ് സംവിധാനം ഉപയോഗിക്കുമെന്ന് CBSA പറയുന്നു.

വടക്കൻ ഒന്റാരിയോ, സതേൺ മാനിറ്റോബ എന്നിവയുൾപ്പെടെ വിദൂര പ്രദേശങ്ങളിലൂടെ കാനഡയിലേക്ക് പ്രവേശിക്കുന്ന യാത്രക്കാർ അതിർത്തി സ്റ്റേഷനിൽ നേരിട്ടോ അല്ലെങ്കിൽ പ്രവേശിച്ച ഉടൻ തന്നെ നിയുക്ത ടെലിഫോൺ റിപ്പോർട്ടിങ് സേവനം വഴിയോ സിബിഎസ്എയിൽ നേരിട്ട് റിപ്പോർട്ട് ചെയ്യണം.

ഈ നീക്കം ഏകദേശം 11,000 വാർഷിക പെർമിറ്റ് ഉടമകളെ ബാധിക്കുമെന്നും, അവരിൽ ഭൂരിഭാഗവും (90%) യുഎസ് റെസിഡൻസുകളാണെന്നും CBSA വ്യക്തമാക്കി.നിലവിലുള്ള RABC പെർമിറ്റുകൾക്ക് 2026 സെപ്റ്റംബർ 13 വരെ മാത്രമേ സാധുതയുള്ളൂവെന്നും , പുതിയ RABC പെർമിറ്റുകൾ നൽകുന്നത് ഇതിനകം നിർത്തിവച്ചതായും ഏജൻസി അറിയിച്ചു.

ടെലിഫോൺ റിപ്പോർട്ടിങ് സേവനം അവതരിപ്പിക്കുന്ന വിദൂര പ്രദേശങ്ങൾ താഴെപ്പറയുന്നവയാണ്

നോർത്ത്‌വെസ്റ്റ് ആംഗിൾ ഏരിയ

പീജിയൺ റിവർ മുതൽ വുഡ്സ് തടാകം വരെ

കനേഡിയൻ ഷോർ ഓഫ് ലേക്ക് സുപ്പീരിയർ

സൂ സെ മാരി (അപ്പർ ലോക്ക് സിസ്റ്റം), കോക്ക്ബേൺ ഐലൻഡ്

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!