ദുർഹം : പ്രൗഢോജ്ജ്വലമായ പരിപാടികളോടെ മലയാളീസ് ഇൻ ദുർഹം (MIND) സംഘടിപ്പിക്കുന്ന ക്രിസ്മസ്-ന്യൂ ഇയർ ആഘോഷം “ഗാല നൈറ്റ് 2025” ഡിസംബർ 27-ന് ഓഷവയിൽ നടക്കും. ഓഷവ വുഡ്‌വ്യൂ കമ്മ്യൂണിറ്റി സെന്‍ററിൽ (151 Cadillac Ave N. Oshawa, ON L1G 6C3) വൈകുന്നേരം അഞ്ച് മുതൽ രാത്രി പത്ത് വരെയാണ് ആഘോഷപരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നതെന്ന് മൈൻഡ് ഭാരവാഹികൾ അറിയിച്ചു.

ക്രിസ്മസ്-ന്യൂ ഇയർ ആഘോഷത്തോടനുബന്ധിച്ച് കൾച്ചറൽ പ്രോഗ്രാമുകൾ, മാജിക് ഷോ, കുട്ടികൾക്കായി ബബ്ബിൾ ഷോ, ഫോട്ടോ വിത്ത് സാന്‍റ, ഡാൻസ്, മ്യൂസിക് തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. 13 വയസ്സിന് മുകളിലുള്ളവർക്ക് 22 ഡോളറും ഏഴു മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് 13 ഡോളറുമാണ് പ്രവേശന ഫീസ്. ഏഴു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമായിരിക്കും. അനീഷ് ബാബു (ഗബ്രിയേൽസ് കോട്ടേജ്) ആണ് പരിപാടിയുടെ റാഫിൾ സ്പോൺസർ. റാണി സിറിയക്, ഡെയ്‌സി ഡൈസമ്മ, ജോസഫ് തോമസ് എന്നിവർ സിൽവർ സ്പോൺസറും അനൂ ജോർജ് ഗോൾഡ് സ്പോൺസറുമാണ്. ഷെയ്ൻ മംഗലം ആണ് മെഗാ സ്പോൺസർ.
