Tuesday, December 23, 2025

യുക്രെയ്നിൽ റഷ്യൻ ഡ്രോൺ, മിസൈൽ ആക്രമണം: 3 പേർ കൊല്ലപ്പെട്ടു

കീവ്: യുക്രെയ്നെതിരെ കനത്ത ഡ്രോൺ, മിസൈൽ ആക്രമണം നടത്തി റഷ്യ. സംഭവത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. ഇതിൽ നാലു വയസ്സുള്ള കുഞ്ഞും ഉൾപ്പെടും. തിങ്കളാഴ്ച രാത്രി തുടങ്ങി ചൊവ്വ പുലർച്ച വരെ നീണ്ട ആക്രമണത്തിൽ റഷ്യ 650ൽ അധികം ഡ്രോണുകളും മൂന്ന് ഡസനോളം മിസൈലുകളും പ്രയോഗിച്ചു. യുക്രെയ്നിലെ 13 പ്രവിശ്യകളിൽ ആക്രമണം നടന്നു. വീടുകൾക്കും പവർ ഗ്രിഡുകൾക്കുനേരെയും ആക്രമണമുണ്ടായി.

കൊടുംതണുപ്പായതിനാൽ യുക്രെയ്നിൽ ഹീറ്ററില്ലാതെ കഴിയാനാവാത്ത അവസ്ഥയാണ്. അതിനിടെ വൈദ്യുതി സംവിധാനങ്ങൾക്ക് കേടുപാടുണ്ടാകുന്നത് ജനങ്ങൾക്ക് വൻദുരിതമായി. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ അമേരിക്കയുടെ നേതൃത്വത്തിൽ നടക്കുമ്പോഴാണ് റഷ്യൻ ആക്രമണം തുടരുന്നത്. സമാധാനശ്രമങ്ങളോട് പുടിൻ അനുകൂലമായല്ല പ്രതികരിക്കുന്നതെന്നാണ് യുക്രെയ്നും യൂറോപ്യൻ സഖ്യകക്ഷികളും ആരോപിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!