ബീജിങ്: അയല്‍രാജ്യമായ ചൈനയില്‍ പടുകൂറ്റന്‍ സ്വര്‍ണ്ണശേഖരം കണ്ടെത്തി. ഷാന്‍ഡോങ് പ്രവിശ്യയിലെ ലൈഷോ (Laizhou) തീരത്ത് കടലിനടിയിലാണ് ഈ കൂറ്റന്‍ നിക്ഷേപം കണ്ടെത്തിയത്. ഏഷ്യയില്‍ കടലിനടിയില്‍ ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ സ്വര്‍ണ്ണശേഖരമാണിതെന്ന് കരുതപ്പെടുന്നു.
ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ ഉല്‍പ്പാദക രാജ്യമാണ് ചൈന. കഴിഞ്ഞ വര്‍ഷം മാത്രം 377 ടണ്‍ സ്വര്‍ണ്ണമാണ് ചൈന ഉല്‍പ്പാദിപ്പിച്ചത്. പുതിയ കണ്ടെത്തലുകള്‍ ചൈനയുടെ സാമ്പത്തിക ഭദ്രതയെ കൂടുതല്‍ ശക്തിപ്പെടുത്തും. ലൈഷോ തീരത്തെ ഈ പുതിയ കണ്ടെത്തലോടെ അവിടുത്തെ ആകെ സ്വര്‍ണ്ണ കരുതല്‍ ശേഖരം 3,900 മെട്രിക് ടണ്ണിലധികം (ഏകദേശം 137.57 ദശലക്ഷം ഔണ്‍സ്) ആയി വര്‍ധിച്ചു. ഇത് ചൈനയുടെ ആകെ സ്വര്‍ണ്ണശേഖരത്തിന്റെ 26 ശതമാനത്തോളം വരും.

കഴിഞ്ഞ നവംബറില്‍ ലിയോണിങ് പ്രവിശ്യയിലും കുന്‍ലുന്‍ പര്‍വതനിരകളിലും 1,000 ടണ്ണിലധികം വീതം വരുന്ന മറ്റ് സ്വര്‍ണ്ണ നിക്ഷേപങ്ങളും കണ്ടെത്തിയിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI), അത്യാധുനിക റഡാറുകള്‍, മിനറല്‍ എക്‌സ്‌പ്ലോറേഷന്‍ സാറ്റലൈറ്റുകള്‍ എന്നിവ ഉപയോഗിച്ചാണ് ചൈനീസ് ഭൂഗര്‍ഭ ശാസ്ത്രജ്ഞര്‍ ഇത്തരം വന്‍ നിക്ഷേപങ്ങള്‍ കണ്ടെത്തുന്നത്.
സാമ്പത്തിക സുരക്ഷിതത്വത്തിന് പുറമെ ഇലക്ട്രോണിക്‌സ്, എയറോസ്‌പേസ് തുടങ്ങിയ വ്യാവസായിക മേഖലകളിലും സ്വര്‍ണ്ണത്തിന് വലിയ പ്രാധാന്യമുള്ളതിനാല്‍ ഈ കണ്ടെത്തല്‍ ചൈനയ്ക്ക് വലിയ നേട്ടമാകും. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് ഉള്‍പ്പെടെയുള്ള പ്രമുഖ മാധ്യമങ്ങള്‍ ഈ കണ്ടെത്തലിനെ വലിയ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
