ഷാർലെറ്റ്ടൗൺ: കേരള PEI കൾച്ചറൽ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ്–പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിക്കും. ‘Island Bells- 2025’ എന്ന പേരിൽ ഡിസംബർ 31-ന്, ഷാർലെറ്റ്ടൗണിലെ ഈസ്റ്റ് ലിങ്ക് സെൻ്ററിലാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നത്. ക്രിസ്‌മസ്, പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഗാനങ്ങൾ, നൃത്തപരിപാടികൾ, ഗാനമേള, DJ, നമ്മുടെ കേരളീയ വിഭവങ്ങളും നാടൻ പലഹാരങ്ങളുമായുള്ള ചായക്കട, സ്വാദിഷ്ടമായ വിഭവങ്ങളോടുകൂടിയ കിടിലൻ ക്രിസ്മസ് ഡിന്നർ എന്നിവയും ഒരുക്കിയിട്ടുണ്ട്.എന്നെന്നും ഓർമ്മിക്കപ്പെടുന്ന പുതുവത്സര പുലരിയെ ഒരുമിച്ച് വരവേൽക്കാനുള്ള ഒരുക്കത്തിലാണ് പ്രിൻഡ് എഡ്വേഡ് ഐലന്റിലെ മലയാളി അസോസിയേഷന്‍.

