Friday, December 26, 2025

പ്രാവിനെ ഊട്ടി, കോടതി പൂട്ടി; മുബൈ നിവാസിക്ക് 5000 രൂപ പിഴ ചുമത്തി കോടതി

മുംബൈ: പൊതുസ്ഥലത്ത് പ്രാവുകൾക്ക് തീറ്റ നൽകിയ വ്യവസായിക്ക് 5000 രൂപ പിഴ ചുമത്തി കോടതി. ദാദർ സ്വദേശിയായ നിതിൻ ഷെത്തിനാണ് ബാന്ദ്ര അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് പിഴ വിധിച്ചത്. പ്രാവുകൾക്ക് തീറ്റ നൽകുന്നത് പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്നും മാരകമായ പകര്‍ച്ചവ്യാധികൾ പടരാൻ കാരണമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഈ അപൂർവ്വ നടപടി.

മുംബൈ നഗരസഭ അടുത്തിടെ ‘കബൂത്തർ ഖാനകൾ’ അഥവാ പ്രാവുകൾക്ക് തീറ്റ നൽകുന്ന ഇടങ്ങൾ നിരോധിച്ചിരുന്നു. പ്രാവുകളുടെ വിസർജ്യം ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് കാരണമാകുന്നു എന്ന പരാതികളെത്തുടർന്നാണ് ഈ സംവിധാനം നിർത്തലാക്കിയത്. നഗരസഭയുടെ ഈ കർശന നിരോധനം നിലനിൽക്കെയാണ് മാഹിം പ്രദേശത്ത് വെച്ച് നിതിൻ ഷെത്ത് പ്രാവുകൾക്ക് തീറ്റ നൽകിയത്.

ഓഗസ്റ്റ് ഒന്നിന് അറസ്റ്റിലായ നിതിൻ ഷെത്ത് കോടതിയിൽ കുറ്റം സമ്മതിച്ചതിനെത്തുടർന്നാണ് ശിക്ഷയിൽ ഇളവ് നൽകി പിഴയൊടുക്കാൻ ഉത്തരവിട്ടത്. സർക്കാർ ഉത്തരവ് ലംഘിച്ചതിനും പകര്‍ച്ചവ്യാധികൾ പടരാൻ സാധ്യതയുള്ള അശ്രദ്ധമായ പ്രവർത്തിയിൽ ഏർപ്പെട്ടതിനുമാണ് നടപടി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!