Friday, December 26, 2025

അടുത്ത യുദ്ധം ലക്ഷ്യമിട്ടോ? ആയുധശേഖരം വർധിപ്പിച്ച് കിം ജോങ് ഉന്നിന്റെ പടയൊരുക്കം

പ്യോങ്‌യാങ്ങ്: അടുത്ത വർഷത്തോടെ രാജ്യത്തെ മിസൈൽ ഉൽപ്പാദനം വൻതോതിൽ വർധിപ്പിക്കാൻ ഉത്തരവിട്ട് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. സൈന്യത്തിന്റെ ഭാവി ആവശ്യങ്ങൾക്കായി കൂടുതൽ ഫാക്ടറികൾ നിർമ്മിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. യുദ്ധമുണ്ടായാൽ ശത്രുക്കളെ പ്രതിരോധിക്കാൻ മിസൈലുകളുടെയും ആർട്ടിലറി ഷെല്ലുകളുടെയും ഉൽപ്പാദന ശേഷി കൂട്ടുന്നത് അത്യാവശ്യമാണെന്ന് കിം വ്യക്തമാക്കി.

സമീപകാലത്തായി ഉത്തരകൊറിയ മിസൈൽ പരീക്ഷണങ്ങൾ വർധിപ്പിച്ചത് അമേരിക്കയ്ക്കും ദക്ഷിണ കൊറിയയ്ക്കും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ആയുധങ്ങളുടെ കൃത്യത വർധിപ്പിക്കാനും റഷ്യയിലേക്ക് ആയുധങ്ങൾ കയറ്റുമതി ചെയ്യാനുള്ള സാധ്യതകൾ പരിശോധിക്കാനുമാണ് ഈ നീക്കം. ഇതിന് പുറമെ, ജലത്തിനടിയിൽ ഉപയോഗിക്കാവുന്ന പുതിയ രഹസ്യ ആയുധങ്ങളെക്കുറിച്ചും ദീർഘദൂര മിസൈലുകളെക്കുറിച്ചും കിം ജോങ് ഉൻ പ്രത്യാശ പ്രകടിപ്പിച്ചു. 2026-ന്റെ തുടക്കത്തിൽ നടക്കാനിരിക്കുന്ന പാർട്ടി സമ്മേളനത്തിൽ അടുത്ത അഞ്ച് വർഷത്തേക്കുള്ള സൈനിക പദ്ധതികൾക്ക് അന്തിമ രൂപം നൽകും. മേഖലയിൽ വൻ യുദ്ധസജ്ജീകരണങ്ങൾ നടക്കുന്നു എന്നതിന്റെ സൂചനയായാണ് കിമ്മിന്റെ ഈ പുതിയ പ്രഖ്യാപനങ്ങളെ ലോകം കാണുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!