സാസ്കറ്റൂൺ : അതിശൈത്യം വന്നെത്തിയതോടെ പ്രിൻസ് ആൽബർട്ട് നഗരത്തിൽ രാവും പകലും പ്രവർത്തിക്കുന്ന വാമിങ് സെന്‍റർ തുറന്ന് സാൽവേഷൻ ആർമി. പരമാവധി 35 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന വാമിങ് സെന്‍ററിൽ ഭക്ഷണവും വെള്ളവും ബാത്ത്റൂം സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് സാൽവേഷൻ ആർമി മേജർ എഡ് ഡീൻ അറിയിച്ചു.

വാമിങ് സെന്‍ററിൽ എത്തുന്നവരെ സഹായിക്കാൻ സാൽവേഷൻ ആർമി ജീവനക്കാർക്കൊപ്പം പ്രിൻസ് ആൽബർട്ട് മെറ്റിസ് വിമൻസ് അസോസിയേഷൻ (PAMWA) പ്രവർത്തകരും എത്തിയിട്ടുണ്ട്. ഏപ്രിൽ വരെ കേന്ദ്രം തുറന്നിരിക്കുമെന്ന് സാൽവേഷൻ ആർമി അറിയിച്ചു.
