ബാരി : ഓൻ്റാരിയോയിൽ നിര്യാതനായ കോട്ടയം മറ്റക്കര സ്വദേശി സുരേഷ് (46)-നായി ഗോഫണ്ട് സമാഹരണം ആരംഭിച്ചു. കുടുംബത്തെ സഹായിക്കുന്നതിനും ശവസംസ്കാരച്ചെലവുകൾക്കുമായാണ് ഈ ധനസമാഹരണം സംഘടിപ്പിക്കുന്നത്. ബാരി ഏരിയ മലയാളി അസോസിയേഷന്‍റെ നേതൃത്വത്തിലാണ് ഗോ ഫണ്ട് സമാഹരണം ആരംഭിച്ചിരിക്കുന്നത്.

2017 ജൂൺ രണ്ടിന് സുരേഷ് കുടുംബത്തോടൊപ്പം കാനഡയിലെത്തി. ആദ്യം കെബെക്കിൽ എത്തിയ അദ്ദേഹം പിന്നീട് എഡ്മിന്‍റനിലേക്ക് താമസം മാറി. ലണ്ടൻ ഒൻ്റാരിയോയിൽ ഷെഫ് ആയി ജോലി ചെയ്യുകയായിരുന്നു സുരേഷ്. ഭാര്യ രമ്യ. മക്കൾ : വസുന്ധര, യാദവ് സുരേഷ്.
