കിച്ചനർ : ക്രിസ്മസ് ദിനത്തിൽ കിച്ചനറിലെ കൺവീനിയൻസ് സ്റ്റോറിൽ നടന്ന മോഷണത്തിൽ അന്വേഷണം ആരംഭിച്ച് വാട്ടർലൂ റീജനൽ പൊലീസ്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വിക്ടോറിയ സ്ട്രീറ്റ് സൗത്തിനും വെസ്റ്റ്മൗണ്ട് റോഡിനും സമീപമുള്ള സ്റ്റോറിലാണ് മോഷണം നടന്നത്.

പ്രതി സ്റ്റോറിൽ കയറി കത്തി വീശി ജീവനക്കാരനിൽ നിന്ന് പണം ആവശ്യപ്പെട്ടു. പൊലീസ് എത്തുന്നതിന് മുമ്പ് പ്രതി സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. കറുത്ത വെസ്റ്റ്, സ്വെറ്റ് ഷർട്ട്, ട്രാക്ക് പാന്റ്സ്, റണ്ണിങ് ഷൂ എന്നിവ ധരിച്ച 20-30 വയസ്സ് പ്രായമുള്ള, 6″2′ ഉയരമുള്ള കറുത്ത വംശജനാണ് പ്രതിയെന്ന് പൊലീസ് പറയുന്നു. ഇയാളെ കണ്ടെത്തുന്നതിന് ഫോട്ടോ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് വാട്ടർലൂ റീജനൽ പൊലീസ് അഭ്യർത്ഥിച്ചു.
