Saturday, December 27, 2025

സൊമാലിലാൻഡിനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് ഇസ്രയേൽ

ജറുസലം: സൊമാലിയയിൽ നിന്നും വേർപിരിഞ്ഞു നിൽക്കുന്ന സൊമാലിലാൻഡിനെ സ്വതന്ത്ര പരമാധികാര രാഷ്ട്രമായി ഔദ്യോഗികമായി അംഗീകരിച്ച് ഇസ്രയേൽ. ഡിസംബർ 26 ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് ചരിത്രപരമായ പ്രഖ്യാപനം നടത്തിയത്. ഇതോടെ സൊമാലിലാൻഡിനെ അംഗീകരിച്ച ആദ്യത്തെ യുഎൻ അംഗരാജ്യമായി ഇസ്രയേൽ മാറി. 1991-ൽ സൊമാലിയയിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച സൊമാലിലാൻഡ്, പതിറ്റാണ്ടുകളായി അന്താരാഷ്ട്ര അംഗീകാരത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയാണ് ഇസ്രയേലിന്റെ ഈ പ്രഖ്യാപനം.

രാജ്യാന്തര അംഗീകാരത്തോടെ കഴിഞ്ഞ വർഷം അവസാനം അധികാരമേറ്റ സൊമാലിയലാൻഡ് പ്രസിഡന്റ് അബ്ദിറഹ്മാൻ മുഹമ്മദ് അബ്ദുള്ളഹി, തന്ത്രപരമായ പങ്കാളിത്തത്തിന്റെ തുടക്കമായി ഈ നീക്കത്തെ പ്രശംസിച്ചു. “ഇത് ഒരു ചരിത്ര നിമിഷമാണ്… ഇസ്രയേൽ പ്രധാനമന്ത്രി സോമാലിലാൻഡ് റിപ്പബ്ലിക്കിനെ അംഗീകരിച്ചതിൽ വളരെയധികം സന്തോഷം” അബ്ദുള്ളഹി പറഞ്ഞു.

“എനിക്ക് വളരെ വളരെ സന്തോഷമുണ്ട്, ഈ ദിവസത്തിൽ എനിക്ക് വളരെയധികം അഭിമാനമുണ്ട്, സൊമാലിലാൻഡിലെ ജനങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു,” ഇരുവരും തമ്മിലുള്ള വിഡിയോ കോൺഫറൻസിനിടെ ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിൽ ഒരു വർഷം നീണ്ടുനിന്ന ചർച്ചകൾക്കൊടുവിലാണ് ഈ തീരുമാനമെന്നും, പൂർണ്ണ നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതിന് ഇരു രാജ്യങ്ങളും അംബാസഡർമാരെ നിയമിക്കുമെന്നും എംബസികൾ തുറക്കുമെന്നും ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗിഡിയൻ സാർ വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!