Saturday, December 27, 2025

ബലൂചിസ്ഥാനിൽ പാക്ക്‌ സൈനിക നടപടി: 13 ഭീകരർ കൊല്ലപ്പെട്ടു

കറാച്ചി: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന രണ്ട് വ്യത്യസ്ത സൈനിക നടപടികളിൽ 13 ഭീകരർ കൊല്ലപ്പെട്ടു. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ ഈ ഓപ്പറേഷനുകളിൽ നിരോധിത വിഘടനവാദി ഗ്രൂപ്പുകളിൽപ്പെട്ടവരാണ് കൊല്ലപ്പെട്ടതെന്ന് പാക്ക്‌ സൈന്യത്തിന്റെ മാധ്യമ വിഭാഗമായ ISPR അറിയിച്ചു. ബലൂചിസ്ഥാനിലെ കോഹ്‌ലു, കലാത്ത് എന്നീ മേഖലകളിലാണ് ഓപ്പറേഷൻ നടന്നത്. കോഹ്‌ലുവിലെ നടപടിയിൽ കനത്ത വെടിവെപ്പിൽ 5 ഭീകരരും കലാത്തിൽ നടന്ന മറ്റൊരു ഓപ്പറേഷനിൽ 8 ഭീകരരെ സൈന്യം വധിച്ചു. നിരോധിത സായുധ ഗ്രൂപ്പുകളിൽപ്പെട്ടവരാണ് കൊല്ലപ്പെട്ടതെന്ന്‌ സൈന്യം അവകാശപ്പെടുന്നു. ഇവരിൽ നിന്ന് വലിയ തോതിൽ ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.

ബലൂചിസ്ഥാനിൽ ഭീകരത തുടച്ചുനീക്കുന്നതിനായി സർക്കാർ ആവിഷ്കരിച്ച ‘അസം-ഇ-ഇസ്തിഹ്കാം’ (Azm-e-Istehkam) എന്ന സുരക്ഷാ ക്യാമ്പയിന്റെ ഭാഗമായാണ് ഈ നടപടികൾ നടക്കുന്നത്. ബലൂചിസ്ഥാനിൽ ഡിസംബർ മാസത്തിലും കലാത്ത് മേഖലയിൽ ഇതിനു മുമ്പും 12 ഭീകരരെ സൈന്യം വധിച്ചിരുന്നു. പ്രവിശ്യയിൽ വിഘടനവാദി ഗ്രൂപ്പുകളുടെ ആക്രമണങ്ങൾ വർധിച്ച സാഹചര്യത്തിലാണ് സൈന്യം പരിശോധന ശക്തമാക്കിയത്. കൊല്ലപ്പെട്ടവരിൽ നിന്ന് വൻതോതിൽ ആയുധങ്ങളും സ്ഫോടകവസ്തുക്കളും വെടിക്കോപ്പുകളും സൈന്യം കണ്ടെടുത്തു. ഈ മേഖലയിൽ നടന്ന നിരവധി ഭീകരാക്രമണങ്ങളിൽ ഇവർക്ക് പങ്കുണ്ടെന്നും സൈന്യം വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!