ടൊറന്റോ: ടൊറന്റോ സൗത്ത് പാർക്ക്ഡെയ്‌ൽ പരിസരത്ത് വെള്ളിയാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ ഒരു യുവാവ് കൊല്ലപ്പെട്ടു. ഡിസംബർ 26-ന് രാത്രി എട്ട് മണിയോടെയായിരുന്നു ആക്രമണം. ജോ ഷസ്റ്റർ വേയ്‌ക്കും കിംഗ് സ്ട്രീറ്റ് വെസ്റ്റിനും സമീപമാണ് യുവാവിനെ കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. 20-നും 30-നും ഇടയിൽ പ്രായമുള്ള യുവാവാണ് കൊല്ലപ്പെട്ടത്. ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തെക്കുറിച്ച് ടൊറന്റോ പോലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ പ്രതിയെക്കുറിച്ചോ ആക്രമണത്തിന് പിന്നിലെ കാരണത്തെക്കുറിച്ചോ ഉള്ള വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. കൊല്ലപ്പെട്ടയാളുടെ പേരുവിവരങ്ങളും പോലീസ് പുറത്തുവിട്ടിട്ടില്ല.

ഈ വർഷം ടൊറന്റോയിൽ നടക്കുന്ന നാൽപ്പതിലധികം കൊലപാതകങ്ങളിൽ ഒന്നാണിത്. പ്രദേശത്തെ സുരക്ഷാ ക്യാമറകൾ കേന്ദ്രീകരിച്ച് പോലീസ് പരിശോധന നടത്തിവരികയാണ്.
