ടൊറന്റോ: വിറ്റ്ബിയിലുള്ള ഹൈവേ 401-ൽ ശനിയാഴ്ച രാവിലെ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തെത്തുടർന്ന് ഹൈവേയുടെ ഒരു ഭാഗം പൂർണ്ണമായും അടച്ചു.ഡിസംബർ 27 ശനിയാഴ്ച രാവിലെ 7:40-ഓടെയാണ് അപകടം നടന്നതെന്ന് പൊലീസ് പറഞ്ഞു. ഹൈവേ 401 ഈസ്റ്റ്ബൗണ്ട് പാതയിൽ തിക്സൺ, സ്റ്റീവൻസൺ റോഡുകൾക്കിടയിലാണ് അപകടം. അപകടത്തിൽപ്പെട്ട ഒരാളെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് ഈസ്റ്റ്ബൗണ്ട് പാത പൂർണ്ണമായും അടച്ചു. ബ്രോക്ക് സ്ട്രീറ്റ് സൗത്ത് വരെ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

വിക്ടോറിയ സ്ട്രീറ്റ് ഈസ്റ്റ്, കൺസ്യൂമേഴ്സ് ഡ്രൈവ് തുടങ്ങിയ മറ്റു പാതകൾ ഗതാഗതത്തിനായി ഉപയോഗിക്കാൻ പോലീസ് നിർദ്ദേശിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഒൻ്റാരിയോ പ്രൊവിൻഷ്യൽ പോലീസ് (OPP) അറിയിച്ചു. പാത എപ്പോൾ വീണ്ടും തുറക്കുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല
