Saturday, December 27, 2025

ഒന്റാരിയോയുടെ പുതിയ തൊഴിൽ നയം ജനുവരി 1 മുതൽ

ടൊറ​ന്റോ : തൊഴിൽ മേഖലയിലെ സുതാര്യത ഉറപ്പാക്കുന്നതിനായുള്ള ഒന്റാരിയോയുടെ പുതിയ തൊഴിൽ നിയമങ്ങൾ ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും. ഇരുപത്തിയഞ്ചിൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കാണ് നിയമങ്ങൾ ബാധകമാകുക. പുതിയ നിയമപ്രകാരം, തൊഴിൽ പരസ്യങ്ങളിൽ ശമ്പളത്തെക്കുറിച്ചുള്ള വിവരങ്ങൾ വ്യക്തമാക്കേണ്ടതുണ്ട്. ശമ്പള പരിധി നൽകുകയാണെങ്കിൽ അത് പരമാവധി 50,000 ഡോളർ വ്യത്യാസത്തിൽ മാത്രമായിരിക്കണം. കൂടാതെ, ജോലിക്ക് അപേക്ഷിക്കുന്നവരോട് കനേഡിയൻ പ്രവൃത്തിപരിചയം ചോദിക്കുന്നത് നിരോധിക്കുകയും ചെയ്തിട്ടുണ്ട്.

തൊഴിലാളികൾക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് വെളിപ്പെടുത്തണമെന്നും, അവസാന അഭിമുഖം കഴിഞ്ഞ് 45 ദിവസത്തിനുള്ളിൽ തീരുമാനം അറിയിക്കണമെന്നും നിയമത്തിൽ പറയുന്നു. ഈ പരിഷ്കാരങ്ങൾ തൊഴിലന്വേഷകർക്ക് ഗുണകരമാകുമെന്ന് സർക്കാർ അവകാശപ്പെടുമ്പോൾ, ശമ്പള പരിധിയിലെ വലിയ വ്യത്യാസം സുതാര്യതയെ ബാധിക്കുമെന്ന് വിദ​ഗ്ധർ ആശങ്കപ്പെടുന്നു. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ ഇത്തരം നിയമങ്ങൾ നടപ്പിലാക്കുന്നത് തൊഴിലുടമകൾക്ക് വലിയ ബാധ്യതയാകുമെന്നും വിമർശനമുയരുന്നുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!