Saturday, December 27, 2025

കറുത്തവർഗ്ഗക്കാർക്ക് കൈത്താങ്ങായി ആൽബർട്ടയുടെ ‘ബ്ലാക്ക് യൂത്ത് ലീഡർഷിപ്പ് പ്രോഗ്രാം’

എഡ്മി​ന്റൻ : കറുത്തവർഗ്ഗക്കാരായ യുവാക്കൾക്ക് ദിശാബോധവും ആത്മവിശ്വാസവും നൽകുന്ന ആൽബർട്ടയുടെ ‘ബ്ലാക്ക് യൂത്ത് മെന്റർഷിപ്പ് ആൻഡ് ലീഡർഷിപ്പ് പ്രോഗ്രാം’ (BYMLP) വലിയ വിജയമാകുന്നു. 2020-ൽ ആരംഭിച്ച പദ്ധതിയിലൂടെ ഇതുവരെ നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് വിദ​ഗ്ധരുടെ മാർഗ്ഗനിർദ്ദേശവും തൊഴിൽപരമായ പരിശീലനവും ലഭിച്ചു. വംശീയമായ വിവേചനങ്ങൾ കുട്ടികളുടെ ഭാവിക്ക് തടസ്സമാകരുത് എന്ന ലക്ഷ്യത്തോടെയാണ് ഈ കൂട്ടായ്മയ്ക്ക് രൂപം നൽകിയതെന്ന് യൂണിവേഴ്സിറ്റി ഓഫ് കാൽഗറി പ്രൊഫസർ ഡോ. ബുക്കോള സലാമി പറയുന്നു. നിലവിൽ കാൽഗറി, എഡ്മിന്റൻ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഈ പ്രോഗ്രാമിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് 1,000 ഡോളർ സ്റ്റൈപ്പൻഡും ലഭിക്കും.

അതേസമയം, കാനഡയിൽ ജനിച്ച കറുത്തവർഗ്ഗക്കാരിൽ 71 ശതമാനം പേരും വിവേചനം അനുഭവിക്കുന്നുണ്ടെന്നാണ് സ്റ്റാറ്റിസ്റ്റിക്സ് കാനഡ കണക്ക്. 2024-ൽ ആൽബർട്ടയിൽ 44 വിദ്യാർത്ഥികൾക്ക് മാത്രമാണ് പ്രവേശനം നൽകാനായതെങ്കിൽ, 2025-ൽ 180 അപേക്ഷകരിൽ 82 പേരെ ഉൾപ്പെടുത്താൻ സാധിച്ചു. ഫണ്ടിന്റെ ലഭ്യതയനുസരിച്ച് കൂടുതൽ വിദ്യാർത്ഥികളിലേക്ക് ഈ സേവനം എത്തിക്കാനാണ് സംഘാടകർ ലക്ഷ്യമിടുന്നത്. 2026-ലേക്കുള്ള അപേക്ഷകൾ ഫെബ്രുവരി 6 വരെ സമർപ്പിക്കാവുന്നതാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!