Sunday, December 28, 2025

പാക്കിസ്ഥാനിലൂടെ ട്രെയിൻ ഓടിക്കാൻ ട്രംപ്; എല്ലാം റെഡിയെന്ന്‌ പ്രധാനമന്ത്രി

കറാച്ചി: പാക്കിസ്ഥാൻ്റെ കിതയ്‌ക്കുന്ന റെയിൽവേ ശൃംഖലയെ പുനരുജ്ജീവിപ്പിക്കാൻ യുഎസ്. ലോക്കോമോട്ടീവുകൾ (എൻജിൻ) നൽകുമെന്ന്‌ അമേരിക്ക പറഞ്ഞെന്ന്‌ പാക്കിസ്ഥാൻ. ൻ അവകാശപ്പെട്ടു. ഇതോടൊപ്പം പാക്കിസ്ഥാനിലുണ്ടെന്ന് കരുതുന്ന അപൂർവ ധാതുക്കളെക്കുറിച്ച് (റെയർ എർത്ത് എലമെന്റ്സ്) പഠിക്കാനും താത്‌പര്യമുണ്ടെന്നും യു. എസ്‌ അറിയിച്ചു. കഴിഞ്ഞ ഒക്ടോബറിൽ ധനകാര്യ മന്ത്രി മുഹമ്മദ് ഔറങ്കസേബ് യുഎസ് സന്ദർശിച്ചിരുന്നു. വൈറ്റ്ഹൗസിൽ നടന്ന യുഎസ്-പാക്കിസ്ഥാൻ ഇക്കണോമിക് എൻഗേജ്മെന്റിന്റെ ഭാഗമായാണ് പാക്കിസ്ഥാനിലുള്ള വാണിജ്യ താത്‌പര്യങ്ങൾ യു. എസ്‌ അറിയിച്ചതെന്നാണ്‌ പാക്കിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തത്‌.

അതേ സമയം യു. എസ്‌ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ഔറങ്കസേബ് ട്രംപിന്റെ ഇന്റർനാഷനൽ ഇക്കണോമിക് റിലേഷൻസ് സ്പെഷൽ അസിസ്റ്റന്റ് റെയ്മണ്ട് ഇമോറി കോക്സ്, സ്പെഷൽ അസിസ്റ്റന്റും നാഷനൽ സെക്യൂരിറ്റി കൗൺസിലിൽ സൗത്ത് ആൻഡ് സെൻട്രൽ ഏഷ്യ സീനിയർ ഡയറക്ടറുമായ റിക്കി ഗിൽ എന്നിവരുമായും ചർച്ച നടത്തിയിരുന്നു. ഇന്ത്യൻ വംശജനായ ഗില്ലിന്‌ ഏറ്റവും ഒടുവിൽ നടന്ന ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം അവസാനിപ്പിക്കാൻ മുൻകൈ എടുത്തതിന് നാഷനൽ സെക്യൂരിറ്റി കൗൺസിലിന്റെ പ്രത്യേക അവാർഡും ഗില്ലിന് ലഭിച്ചിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!