Sunday, December 28, 2025

മഞ്ഞിൽ പുതഞ്ഞ് ന്യൂഫിൻലൻഡ്; പ്രധാന പാതകൾ അടച്ചു

സെ​ന്റ് ജോൺസ് : ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിൽ അതിശക്തമായ മഞ്ഞുവീഴ്ച തുടരുന്നു. ഗ്രീൻ ബേ, വൈറ്റ് ബേ തുടങ്ങിയ പ്രദേശങ്ങളിൽ 99 സെന്റീമീറ്റർ വരെ മഞ്ഞ് വീണപ്പോൾ, ഉയർന്ന മലനിരകളിൽ ഇത് 100 സെന്റീമീറ്റർ കടന്നതായാണ് റിപ്പോർട്ട്. കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് നോർത്തേൺ പെനിൻസുലയിലെയും ലാബ്രഡോറിലെയും പ്രധാന പാതകൾ അടച്ചുപൂട്ടുകയും ഗതാഗതം ദുസ്സഹമാവുകയും ചെയ്തു. നിലവിൽ പലയിടങ്ങളിലും കാലാവസ്ഥാ മുന്നറിയിപ്പുകൾ പിൻവലിച്ചെങ്കിലും വെസ്റ്റേൺ ന്യൂഫിൻലൻഡ് ഉൾപ്പെടെയുള്ള ചില മേഖലകളിൽ ഇപ്പോഴും ജാഗ്രത തുടരുന്നുണ്ട്.

മഞ്ഞുവീഴ്ചയെത്തുടർന്ന് സെൻട്രൽ ന്യൂഫിൻലൻഡിലെ നൂറുകണക്കിന് കുടുംബങ്ങൾക്ക് കഴിഞ്ഞദിവസം വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ടെങ്കിലും മോശം സാഹചര്യം പലയിടത്തും തടസ്സമാകുന്നതായി എൻഎൽ ഹൈഡ്രോ പറഞ്ഞു. വരും ദിവസങ്ങളിൽ താപനിലയിൽ വർധനയുണ്ടാകുമെന്നും ഈ വർഷത്തെ അവസാനത്തെ വലിയ മഞ്ഞുവീഴ്ചയാണിതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം, റോഡുകളിൽ മഞ്ഞ് മൂടിക്കിടക്കുന്നതിനാൽ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!