Sunday, December 28, 2025

ജീവിതച്ചെലവ് വർധിക്കുന്നു; പുതിയ ജോലി തേടി കാനഡയിലെ പ്രൊഫഷണലുകൾ

ഓട്ടവ : കാനഡയിലെ പ്രൊഫഷണലുകളിൽ മൂന്നിലൊരാൾ അടുത്ത വർഷം പുതിയ ജോലി തേടാൻ ഒരുങ്ങുന്നതായി പഠനം. ജീവിതച്ചെലവ് വർധിക്കുന്ന സാഹചര്യത്തിൽ മികച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലക്ഷ്യമിട്ടാണ് ഭൂരിഭാഗം പേരും തൊഴിൽ മാറ്റത്തിന് തയ്യാറെടുക്കുന്നതെന്ന് പ്രമുഖ ടാലന്റ് മാനേജ്‌മെന്റ് സ്ഥാപനമായ റോബർട്ട് ഹാഫിന്റെ പഠനം പറയുന്നു. സാമ്പത്തിക അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും തൊഴിൽ വിപണിയിലെ വർധിച്ചുവരുന്ന ആവശ്യകത ഉദ്യോഗാർത്ഥികളിൽ ആത്മവിശ്വാസം നൽകുന്നുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 2025 ജൂലൈയെ അപേക്ഷിച്ച് ജോലി മാറാൻ ആഗ്രഹിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനയാണ് രേഖപ്പെടുത്തിയത്.

പ്രധാനമായും ഐടി രംഗത്തുള്ളവർ, യുവതലമുറയിലെ പ്രൊഫഷണലുകൾ, ജോലി ചെയ്യുന്ന മാതാപിതാക്കൾ എന്നിവരാണ് പുതിയ തൊഴിൽ അവസരങ്ങൾക്കായി മുൻപന്തിയിലുള്ളത്. എന്നാൽ, കടുത്ത മത്സരം, സങ്കീർണ്ണമായ നിയമന പ്രക്രിയ തുടങ്ങിയ വെല്ലുവിളികൾ ഈ രംഗത്ത് നിലനിൽക്കുന്നുണ്ട്. അതിനാൽ മികച്ച കരിയർ വളർച്ച ലക്ഷ്യമിടുന്നവർ ലിങ്ക്ഡ്ഇൻ പോലുള്ള പ്ലാറ്റ്‌ഫോമുകൾ വഴി നെറ്റ്‌വർക്കിങ് ശക്തമാക്കണമെന്നും തങ്ങൾക്ക് അനുയോജ്യമായ സ്ഥാപനങ്ങളെക്കുറിച്ച് കൃത്യമായ ഗവേഷണം നടത്തിയതിന് ശേഷം മാത്രമേ ജോലി മാറാവൂ എന്നും വിദഗ്ധർ നിർദ്ദേശിക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!