വൻകൂവർ : ശക്തമായ പാറവീഴ്ചയെത്തുടർന്ന് ബിസിയിലെ സ്ക്വാമിഷിലുള്ള പ്രശസ്തമായ സ്റ്റാവമസ് ചീഫ് (Stawamus Chief) ഹൈക്കിങ് ട്രെയിൽ അനിശ്ചിതകാലത്തേക്ക് അടച്ചുപൂട്ടി. ഡിസംബർ 26-ന് രാത്രി പത്തുമണിയോടെയാണ് പ്രദേശത്ത് വലിയ തോതിൽ പാറക്കല്ലുകളും മരങ്ങളും വീണത്. ട്രെയിലിന്റെ പ്രധാന പാതകൾ പൂർണ്ണമായും അവശിഷ്ടങ്ങൾ കൊണ്ട് നിറഞ്ഞ നിലയിലാണ്. അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെങ്കിലും സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ബിസി പാർക്സ് ട്രെയിൽ അടച്ചിടാൻ ഉത്തരവിടുകയായിരുന്നു.

പ്രദേശം വിശദമായി പരിശോധിച്ച ശേഷം മാത്രമേ ട്രെയിൽ വീണ്ടും തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ എന്ന് അധികൃതർ അറിയിച്ചു. നിലവിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് സന്ദർശകർക്ക് കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുവഴിയുള്ള ‘സീ ടു സമിറ്റ്’ ട്രെയിലിലേക്കുള്ള പ്രവേശനവും തടഞ്ഞു. വിനോദസഞ്ചാരികളും ഹൈക്കർമാരും ഈ മേഖല പൂർണ്ണമായും ഒഴിവാക്കണമെന്ന് സ്ക്വാമിഷ് സെർച്ച് ആൻഡ് റെസ്ക്യൂ വിഭാഗം നിർദ്ദേശിച്ചു.
