Monday, December 29, 2025

യുക്രെയ്‌ന് 15 വർഷത്തെ സുരക്ഷാ ഗ്യാരന്റിയുമായി അമേരിക്ക

ഫ്ലോറിഡ : രാജ്യത്തിന് 15 വർഷത്തെ സുരക്ഷാ ഗ്യാരന്റി നൽകാൻ അമേരിക്ക സമ്മതിച്ചതായി യുക്രെയ്‌ൻ പ്രസിഡന്റ് വ്‌ളാഡിമിർ സെലൻസ്‌കി. ഫ്ലോറിഡയിലെ മാർ-എ-ലാഗോയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ രണ്ട് മണിക്കൂർ നീണ്ട ചർച്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള 20 ഇന സമാധാന പദ്ധതിയുടെ ഭാഗമായാണ് ഈ തീരുമാനം.

സമാധാന കരാറിന് മുന്നോടിയായി റഷ്യൻ ആക്രമണം പ്രതിരോധിക്കാൻ കരുത്തുറ്റ സുരക്ഷാ ഉറപ്പുകൾ അത്യന്താപേക്ഷിതമാണെന്ന് സെലൻസ്‌കി ഊന്നിപ്പറഞ്ഞു. 15 വർഷത്തെ കാലാവധി എന്നത് 30 മുതൽ 50 വർഷം വരെയായി ഉയർത്താൻ യുക്രെയ്‌ൻ പ്രസിഡന്റ് ആവശ്യപ്പെട്ടെങ്കിലും, അത് ആലോചിക്കാമെന്ന് മാത്രമായിരുന്നു ട്രംപി​ന്റെ മറുപടി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!