ടൊറൻ്റോ : നോർത്ത് യോർക്കിലെ ഒരു റിട്ടയർമെൻ്റ് ഹോമിൽ ഞായറാഴ്ച രാത്രിയുണ്ടായ തീപിടുത്തത്തിൽ വയോധികൻ മരിച്ചതായി പൊലീസ് അറിയിച്ചു. ബാത്തേഴ്സ്റ്റ് സ്ട്രീറ്റിലെ ഫിഞ്ച് അവന്യൂ വെസ്റ്റിലുള്ള കെട്ടിടത്തിൽ രാത്രി പത്തരയോടെയാണ് തീപിടിത്തമുണ്ടായത്.

റിട്ടയർമെൻ്റ് ഹോമിന്‍റെ തീപിടുത്തമുണ്ടായ നാലാം നിലയിലെ യൂണിറ്റിൽ നിന്നും രക്ഷപ്പെടുത്തിയ 80 വയസ്സുള്ള വയോധികനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിച്ചതായി സ്ഥിരീകരിച്ചു. തീ നിയന്ത്രണവിധേയമാക്കിയതായി ടൊറൻ്റോ ഫയർ അറിയിച്ചു. മറ്റ് പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു.
