കാൽഗറി : ആൽബർട്ടയിലെ ബാൻഫ് സൺഷൈൻ വില്ലേജിൽ സ്കീയിങ്ങിനിടെയുണ്ടായ അപകടത്തിൽ യുവതി മരിച്ചു. ബാൻഫ് അവന്യൂ സ്കീ ഏരിയയിൽ ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയാണ് സംഭവം. 47 ടൊറൻ്റോ സ്വദേശിനിയായ യുവതിയാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

സ്കീയിങ്ങിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുവതി മണഞ്ഞുമൂടിയ കുഴിയിലേക്ക് വീഴുകയായിരുന്നു. അപകടം നടന്ന് മൂന്ന് മിനിറ്റിനുള്ളിൽ രക്ഷാപ്രവർത്തകർ സ്ഥലത്ത് എത്തിയെങ്കിലും യുവതി മരിച്ചതായി സ്ഥിരീകരിച്ചതായി സൺഷൈൻ വക്താവ് കെൻഡ്ര സ്കർഫീൽഡ് അറിയിച്ചു.
