വിനിപെഗ് : നഗരത്തിലെ ലോർഡ് റോബർട്ട്സ് മേഖലയിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിയോടെ വാക്കർ-കൈൽമോർ അവന്യൂവിന് സമീപമുള്ള നസ്സാവു സ്ട്രീറ്റിലെ വീടിനാണ് തീപിടിച്ചത്.

വീടിനുള്ളിൽ 40 വയസ്സുള്ള ഒരാളെ മരിച്ചനിലയിൽ കണ്ടെത്തിയതായി വിനിപെഗ് പൊലീസ് അറിയിച്ചു. പരുക്കേറ്റ മറ്റു മൂന്നു പേർക്കും വീടിനുള്ളിൽ നിന്നും രക്ഷപ്പെടാൻ സാധിച്ചു. മൂന്നു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടുത്തം വൈകുന്നേരം 4:14 ന് നിയന്ത്രണവിധേയമാക്കി. വീടിന് കാര്യമായ നാശനഷ്ടമുണ്ടായിട്ടുണ്ട്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. വിനിപെഗ് ഫയർ പാരാമെഡിക് സർവീസും WPS മേജർ ക്രൈംസ് യൂണിറ്റും അന്വേഷണം ആരംഭിച്ചു.
