Wednesday, December 31, 2025

ആവേശത്തോടെ പുതുവർഷത്തെ വരവേറ്റ് പസഫിക് ദ്വീപുകളും ന്യൂസിലൻഡും

ലണ്ടൻ/സിഡ്‌നി: ആഗോളതലത്തിൽ 2026 പുതുവർഷത്തെ വരവേറ്റുകൊണ്ടുള്ള ആഘോഷങ്ങൾ ആരംഭിച്ചു. പസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപസമൂഹത്തിലാണ് പുതുവത്സര പുലരി ആദ്യമെത്തിയത്‌. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 3:30-ഓടെ കിരിബാത്തിയിലെ പുതുവർഷം വന്നെത്തി. ന്യൂസിലൻഡിലെ ഓക്ക്‌ലൻഡ് നഗരം അതിമനോഹരമായ കരിമരുന്ന് പ്രയോഗത്തോടെ 2026-നെ സ്വീകരിച്ചു. നഗരത്തിലെ പ്രശസ്തമായ സ്കൈ ടവറിൽ അഞ്ച് മിനിറ്റ് നീണ്ടുനിന്ന കരിമരുന്ന്‌ പ്രയോഗമുണ്ടായി. കാലാവസ്ഥാ വ്യതിയാനം കാരണം നോർത്ത് ഐലൻഡിലെ ചില പ്രാദേശിക ആഘോഷങ്ങൾ അധികൃതർക്ക് റദ്ദാക്കേണ്ടി വന്നു. സ്കോട്ട്‌ലൻഡിലെ ലെർവിക്കിൽ നടക്കുന്ന പരമ്പരാഗത വൈക്കിംഗ് ഉത്സവമായ ‘അപ്പ് ഹെല്ലി ആ’ കാണാൻ വൻജനക്കൂട്ടമാണ് എത്തിയിരിക്കുന്നത്. സാമ്പത്തിക രംഗത്ത്, ലണ്ടൻ സ്റ്റോക്ക് മാർക്കറ്റ് 2009-ന് ശേഷമുള്ള ഏറ്റവും വലിയ നേട്ടത്തോടെയാണ് 2025-നോട് യാത്ര പറയുന്നത്.

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ ആഘോഷങ്ങൾ അതിന്റെ പരിപൂർണ്ണതയിലെത്തി. സിഡ്‌നി ഹാർബർ ബ്രിഡ്ജിന് മുകളിൽ നടന്ന ‘ഫാമിലി ഫയർവർക്സ്’ കാണാൻ ആയിരക്കണക്കിന് ആളുകളാണ് ഒത്തുചേർന്നത്. മറ്റു ആഘോഷങ്ങൾ ഇന്ത്യൻ സമയം വൈകിട്ട്‌ 6:30-ഓടെ നടക്കും. മറ്റു രാജ്യങ്ങളിലെ സമയക്രമം (ഇന്ത്യൻ സമയം) ജപ്പാൻ, ദക്ഷിണ കൊറിയ: രാത്രി 8:30, ചൈന, ഹോങ്കോങ്ങ്: രാത്രി 9:30, ഇന്ത്യ: രാത്രി 12:00, യുകെ: പുലർച്ചെ 5:30 (ജനുവരി 1), യുഎസ്എ (ന്യൂയോർക്ക്): രാവിലെ 10:30 (ജനുവരി 1)

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!