Wednesday, December 31, 2025

വാട്ടർലൂവിൽ മഞ്ഞുവീഴ്ച തുടരുന്നു; പുതുവർഷത്തിലും ശക്തമാകുമെന്ന് എൻവയൺമെന്റ് കാനഡ

കിച്ചനർ : 2025-ന് വിടവാങ്ങുന്നത് കനത്ത മഞ്ഞുവീഴ്ചയോടെയാകുമെന്ന് എൻവയൺമെന്റ് കാനഡയുടെ മുന്നറിയിപ്പ്. വാട്ടർലൂ മേഖലയിൽ പുതുവർഷപ്പുലരിക്ക് മുൻപായി 15 മുതൽ 25 സെന്റിമീറ്റർ വരെ മഞ്ഞ് വീഴാൻ സാധ്യതയുള്ളതിനാൽ ഏജൻസി അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പെയ്ത കനത്ത മഞ്ഞിനെത്തുടർന്ന് റോഡുകളിൽ അപകടസാധ്യത വർധിച്ചതായും നിരവധി വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തതായും പാരാമെഡിക് വിഭാഗം അറിയിച്ചു. നിലവിൽ മേഖലയിൽ ‘യെല്ലോ അലർട്ട്’ പുറപ്പെടുവിച്ചിട്ടുണ്ട്.

മഞ്ഞുവീഴ്ചയെത്തുടർന്ന് കിച്ചനർ, കേംബ്രിഡ്ജ്, വാട്ടർലൂ ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിൽ തെരുവുകളിലെ പാർക്കിങ്ങിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്ന് അധികൃതർ നിർദ്ദേശിച്ചു. വാഹനമോടിക്കുന്നവർ വേഗത കുറയ്ക്കണമെന്നും വിൻഡ്ഷീൽഡ് ഫ്ലൂയിഡ് നിറയ്ക്കുന്നതുൾപ്പെടെയുള്ള സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും മുന്നറിയിപ്പിലുണ്ട്. വാട്ടർലൂ റീജിനിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിലാകും കാലാവസ്ഥാ വ്യതിയാനം കൂടുതൽ ബാധിക്കുകയെന്നും ഈ സാഹചര്യം വാരന്ത്യം വരെ തുടരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!