വൻകൂവർ : മണ്ണിടിച്ചിലിനെ തുടർന്ന് ഒരു ആഴ്ചയിലേറെയായി അടച്ചിട്ടിരുന്ന വൻകൂവറിലെ സ്റ്റാൻലി പാർക്ക് സീവാളിന്‍റെ ഒരു ഭാഗം വീണ്ടും തുറന്നു. കനത്ത മഴയെത്തുടർന്ന് ചെളിയും പാറകളും ഇടിഞ്ഞുവീണതിനെ തുടർന്ന് പ്രോസ്പെക്റ്റ് പോയിൻ്റിനും തേർഡ് ബീച്ചിനും ഇടയിലുള്ള ഭാഗം ഡിസംബർ 21 ന് അടച്ചിരുന്നു.

സീവാളിന്‍റെ ഈ ഭാഗം പരിശോധിച്ച ശേഷമാണ് തുറന്നിരിക്കുന്നത്. അതേസമയം സീവാളിൽ സ്ഥാപിച്ചിരിക്കുന്ന അടയാളങ്ങൾ ശ്രദ്ധിക്കുകയും വഴുക്കലുള്ള പ്രദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്നും വൻകൂവർ സിറ്റി അറിയിച്ചു.
