വിനിപെഗ് : വടക്കൻ മാനിറ്റോബയുടെ പല ഭാഗങ്ങളിലും പുതുവത്സരാഘോഷം തണുത്തുറയും. അതിശൈത്യവും ശക്തമായ മഞ്ഞുവീഴ്ചയും പ്രതീക്ഷിക്കുന്ന ഗില്ലം, തോംസൺ, ചർച്ചിൽ എന്നിവയുൾപ്പെടെ പ്രവിശ്യയുടെ നിരവധി വടക്കൻ കമ്മ്യൂണിറ്റികളിൽ എൻവയൺമെൻ്റ് കാനഡ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പനുസരിച്ച്, ഈ പ്രദേശങ്ങളിൽ കാറ്റിനൊപ്പം തണുപ്പ് മൈനസ് 45 മുതൽ മൈനസ് 50 ഡിഗ്രി സെൽഷ്യസ് വരെയാകുമെന്ന് പ്രതീക്ഷിക്കുന്നു.

ചർച്ചിലിൽ മണിക്കൂറിൽ 90 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശുമെന്ന് കാലാവസ്ഥാ ഏജൻസി അറിയിച്ചു. മോശം വിസിബിലിറ്റിയും പ്രതികൂല കാലാവസ്ഥയും കാരണം ഈ പ്രദേശത്തുകൂടിയുള്ള യാത്ര അപകടകരവും അസാധ്യവുമാകുമെന്ന് ഏജൻസി മുന്നറിയിപ്പ് നൽകുന്നു. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
