ടൊറൻ്റോ : തെക്കൻ ഒൻ്റാരിയോയുടെ ചില ഭാഗങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയും കൊടുങ്കാറ്റും വ്യാപകമായ മഴയും ഉണ്ടാകുമെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. ബ്രൂസ് പെനിൻസുല, ഓവൻ സൗണ്ട്, സൗഗീൻ ഷോർസ്, ഗ്രേ കൗണ്ടി എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിലായിരിക്കും ഏറ്റവും കൂടുതൽ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നതെന്നും കാലാവസ്ഥാ ഏജൻസി അറിയിച്ചു. അവിടെ, 30 മുതൽ 70 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ചയാണ് പ്രവചിക്കുന്നത്. ഹുറോൺ കൗണ്ടി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ, 20 മുതൽ 40 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്.

മഞ്ഞുവീഴ്ചയുള്ള പ്രദേശങ്ങളിൽ വിസിബിലിറ്റി കുറയാൻ സാധ്യതയുണ്ട്, കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. കൊടുങ്കാറ്റ് ബുധനാഴ്ച വരെ തുടരുമെന്നും ചില സ്ഥലങ്ങളിൽ വ്യാഴാഴ്ച വരെ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.
