Friday, January 2, 2026

ഹോസ്റ്റൽ ജീവിതത്തിന്റെ രസക്കാഴ്ചകളുമായി ‘പ്രകമ്പനം’; ടീസർ പുറത്ത്

യുവതലമുറയുടെ ആഘോഷങ്ങളും ഹോസ്റ്റൽ ജീവിതവും പ്രമേയമാക്കി വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ‘പ്രകമ്പനം’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ഹോസ്റ്റൽ പശ്ചാത്തലത്തിൽ വ്യത്യസ്ത കാഴ്ചപ്പാടുകളുള്ള യുവാക്കൾ ഒത്തുചേരുമ്പോൾ അരങ്ങേറുന്ന രസകരമായ മുഹൂർത്തങ്ങളാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. നവരസ ഫിലിംസ്, സ്റ്റോൺ ബഞ്ച് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലെത്തും.

ഗണപതി, സാഗർ സൂര്യ, സോഷ്യൽ മീഡിയാ താരം അമീൻ, ശീതൾ ജോസഫ്, രാജേഷ് മാധവൻ, അസീസ് നെടുമങ്ങാട്, ലാൽ ജോസ്, പി.പി. കുഞ്ഞികൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, കലാഭവൻ നവാസ്,അനീഷ് ഗോപാൽ. ഗായത്രി സുരേഷ് , മല്ലികാസുകുമാരൻ, സനേഷ് പല്ലി, കുടശ്ശനാട് കനകം, അഭിജിത്ത്. എസ്. നായർ, ഷിൻഷാൻ , ഷൈലജ അനു, സുബിൻ ടർസൻ,മാസ്റ്റർ ദേവാനന്ദ്‌‍‌ തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ശ്രീഹരി വടക്കൻ തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ സംഗീതം ബിബിൻ അശോകും ഛായാഗ്രഹണം ആൽബി ആന്റണിയുമാണ് നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!