ഓട്ടവ : പുതുവർഷത്തിലെ ആദ്യ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് നടത്തി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (പിഎൻപി) അപേക്ഷകർക്കായി നടന്ന ഈ നറുക്കെടുപ്പിൽ 574 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ ലഭിച്ചു. കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (സിആർഎസ്) സ്കോർ 711 ഉള്ള അപേക്ഷകരെയാണ് ഈ നറുക്കെടുപ്പിൽ പരിഗണിച്ചത്.

സ്ഥിര താമസത്തിനായി കാനഡയിൽ നിന്നുള്ള അപേക്ഷകർക്ക് മുൻഗണന നൽകുന്നത് തുടരുമെന്ന് ഇമിഗ്രേഷൻ വകുപ്പ് പറയുന്നു. കൂടാതെ എക്സ്പ്രസ് എൻട്രി കാറ്റഗറി അടിസ്ഥാനമാക്കിയുള്ള നറുക്കെടുപ്പുകൾ തുടരുമെന്നും ഐആർസിസി വ്യക്തമാക്കി. 2026-ൽ എക്സ്പ്രസ് എൻട്രി സിസ്റ്റം വഴി IRCC 574 ITA-കൾ നൽകി.
