Thursday, March 19, 2026

15 വർഷമായി തുടരുന്ന തിരച്ചിൽ; ന്യൂബ്രൺസ്വിക്കിൽ കാണാതായ ഫ്രെഡ് ബൈറമിനെ കണ്ടെത്താൻ വീണ്ടും പൊതുജന സഹായം തേടി RCMP

ഫ്രെഡറിക്ടൺ: ന്യൂബ്രൺസ്വിക്കിൽ നിന്ന് 2010 ഒക്‌ടോബർ മാസം കാണാതായ ഫ്രെഡ് ബൈറമിനെ കണ്ടെത്താനുള്ള അന്വേഷണം ശക്തമാക്കി റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (RCMP). സെന്റ്-ആൻ-ദെ-മാഡവാസ്ക സ്വദേശിയായ ഫ്രെഡ് ബൈറമിനായുള്ള തിരച്ചിൽ ഒന്നര പതിറ്റാണ്ടിനുശേഷവും പൊലീസ് സജീവമായി തുടരുന്നത്. കേസിൽ പുതിയ സൂചനകൾ ലഭിക്കുന്നതിനായി പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ് പൊലീസ് .

2010 ഒക്ടോബർ 10-നാണ് ഫ്രെഡ് ബൈറമിനെ അവസാനമായി കണ്ടത്. മൊങ്ക്ടണിലെ എൽമ്‌വുഡ് ഡ്രൈവിലുള്ള മുൻ ‘റോക്കിൻ റോഡിയോ’ (Rockin’ Rodeo) എന്ന സ്ഥലത്തുനിന്നും ഒരു ടാക്സിയിൽ കയറിപ്പോയ അദ്ദേഹത്തെക്കുറിച്ച് പിന്നീട് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് രേഖകൾ വ്യക്തമാക്കുന്നു. നിലവിൽ കേസിൽ നിർണ്ണായകമായ പുരോഗതി ലക്ഷ്യമിട്ടാണ് അന്വേഷണ സംഘം വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

കാണാതാകുമ്പോൾ 47 വയസ്സായിരുന്നു ഫ്രെഡ് ബൈറമിന്. അഞ്ച് അടി പത്ത് ഇഞ്ച് ഉയരവും 170 പൗണ്ട് ഭാരവുമുള്ള അദ്ദേഹത്തിന് തവിട്ട് നിറത്തിലുള്ള കണ്ണുകളും കറുപ്പും വെളുപ്പും കലർന്ന മുടിയുമാണുള്ളത്. വലത് കൈയിലെ പച്ചകുത്തും മുൻവശത്തെ മുകളിലത്തെ പല്ലുകൾക്കിടയിലുള്ള വിടവും അദ്ദേഹത്തെ തിരിച്ചറിയാനുള്ള പ്രധാന അടയാളങ്ങളായി പൊലീസ് ചൂണ്ടിക്കാട്ടുന്നു.

2010 മുതൽ ഈ കേസ് സജീവമായ അന്വേഷണത്തിലാണെന്ന് കോഡിയാക് റീജിയൽ ആർ.സി.എം.പി ഉദ്യോഗസ്ഥൻ ലൂക്ക് പിക്കാർഡ് പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ നിരവധി സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും അവയെല്ലാം ഉദ്യോഗസ്ഥർ കൃത്യമായി പരിശോധിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇതുവരെയും അദ്ദേഹത്തെ കണ്ടെത്താനാവശ്യമായ കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഫ്രെഡ് ബൈറമിനെക്കുറിച്ചോ അദ്ദേഹത്തിന്റെ നിലവിലെ സാഹചര്യത്തെക്കുറിച്ചോ എന്തെങ്കിലും അറിവുള്ളവർ ഉടൻ തന്നെ പൊലീസിനെ വിവരമറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!