ടൊറൻ്റോ : വാരാന്ത്യത്തിൽ ഗ്രേറ്റർ ടൊറൻ്റോയിലും തെക്കൻ ഒൻ്റാരിയോയിലും ശക്തമായ മഴയും മഞ്ഞുവീഴ്ചയും കാറ്റും ഉണ്ടാകുമെന്ന് എൻവയൺമെൻ്റ് കാനഡ പ്രവചിച്ചു. ശനിയാഴ്ച രാവിലെ മിസ്സിസാഗ, ബ്രാംപ്ടൺ, ഹാമിൽട്ടൺ, ഓഷവ, നയാഗ്ര ഫോൾസ് എന്നിവിടങ്ങളിൽ മണിക്കൂറിൽ 30 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശും. അതേസമയം ടൊറൻ്റോയിൽ മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിലും കാറ്റ് വീശാൻ സാധ്യതയുണ്ട്.

ഹാമിൽട്ടണിൽ ഉച്ചകഴിഞ്ഞ് മഞ്ഞുവീഴ്ച ആരംഭിക്കും. പകൽ സമയത്ത് പരമാവധി താപനില 3 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്ന് കാലാവസ്ഥാ ഏജൻസി പറയുന്നു. വൈകുന്നേരത്തോടെ, മിസ്സിസാഗയിലും ജിടിഎയിലുടനീളവും മഞ്ഞുവീഴ്ചയും കൊടുങ്കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ട്. മിസ്സിസാഗയിൽ 2 സെന്റിമീറ്റർ വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു. രാത്രിയിൽ താപനില മൈനസ് 3 ഡിഗ്രി സെൽഷ്യസിലേക്ക് താഴും. കാറ്റിനൊപ്പം തണുപ്പ് മൈനസ് 10 ഡിഗ്രി സെൽഷ്യസ് വരെ അനുഭവപ്പെടാം.

ഞായറാഴ്ച കൂടുതൽ മേഘാവൃതമായ കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. മിസ്സിസാഗയിൽ മഴ പെയ്യാൻ 40% സാധ്യതയുണ്ട്. കൂടിയ താപനില മൈനസ് 2 ഡിഗ്രി സെൽഷ്യസും താഴ്ന്ന താപനില മൈനസ് 6 ഡിഗ്രി സെൽഷ്യസും ആയിരിക്കും.
