Tuesday, March 17, 2026

കമൽഹാസന് ആശ്വാസം; താരത്തെ വിറ്റ്‌ കാശാക്കേണ്ടെന്ന്‌ മദ്രാസ് ഹൈക്കോടതി

ചെന്നൈ: നടനും എം.പിയുമായ കമൽ ഹാസന്റെ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതി ഇടക്കാല ഉത്തരവ്. താരത്തിന്റെ പേര്, ചിത്രം, ശബ്ദം, ‘ഉലകനായകൻ’ എന്ന വിശേഷണം എന്നിവ അദ്ദേഹത്തിന്റെ അനുമതിയില്ലാതെ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തി തടഞ്ഞു. കമൽ ഹാസന്റെ പേരോ ചിത്രമോ സിനിമയിലെ പേരോ ഉപയോഗിച്ച് ടീ-ഷർട്ടുകൾ, മഗ്ഗുകൾ തുടങ്ങിയ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്നത് കോടതി വിലക്കി. ‘നീയെ വിടൈ’ (Neeye Vidai) എന്ന സ്ഥാപനത്തിനും മറ്റ് അജ്ഞാത വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും (John Doe) ഈ ഉത്തരവ് ബാധകമാണ്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സൃഷ്ടിക്കുന്ന വ്യാജ ചിത്രങ്ങൾ, മോർഫ് ചെയ്ത ചിത്രങ്ങൾ എന്നിവ പ്രചരിപ്പിക്കുന്നത് കോടതി കർശനമായി തടഞ്ഞു. ഇത് താരത്തിന്റെ അന്തസ്സിനെയും വാണിജ്യ മൂല്യത്തെയും ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. . തന്റെ പേര്, ചിത്രങ്ങൾ, വ്യക്തിത്വവുമായി ബന്ധപ്പെട്ട വസ്തുക്കൾ എന്നിവ വാണിജ്യപരമായി ചൂഷണം ചെയ്യുന്നതു തടയണമെന്നാണ് ആവശ്യം.

ചെന്നൈ ആസ്ഥാനമായുള്ള സ്വകാര്യ സ്ഥാപനം തന്റെ ഛായാചിത്രങ്ങൾ, പേര്, ഇനീഷ്യലുകൾ, ‘ഉലകനായകൻ’ എന്ന വിശേഷണം തുടങ്ങിയവ ഉൾപ്പെടുത്തി ടി-ഷർട്ടുകളും ഷർട്ടുകളും അനുമതിയില്ലാതെ വിൽക്കുന്നതു ചൂണ്ടിക്കാട്ടിയാണു കമലിന്റെ ജോൺ ഡോ (അജ്ഞാത സ്ഥാപനങ്ങൾക്ക് ഉപയോഗിക്കുന്ന പേര്) ഹർജി. ഇത്തരം പ്രവർത്തനങ്ങൾ പൂർണമായി നിരോധിക്കണമെന്നാണ് ആവശ്യം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!