Saturday, February 14, 2026

ഓക്ക്‌വിൽ ഡീലർഷിപ്പിൽ കവർച്ച: എട്ട് ആഡംബര വാഹനങ്ങൾ മോഷണം പോയി

ടൊറൻ്റോ : ഓക്ക്‌വില്ലിലുള്ള ഷോറൂമിൽ നിന്നും എട്ട് അത്യാഢംബര വാഹനങ്ങൾ മോഷണം പോയതായി ഹാൽട്ടൺ പൊലീസ് റിപ്പോർട്ട് ചെയ്തു. ഫെരാരി, പോർഷെ, മെഴ്‌സിഡസ്, ബിഎംഡബ്ല്യു എന്നിവയുൾപ്പെടെയുള്ള വാഹനങ്ങളാണ് മോഷണം പോയത്. സംഭവത്തിൽ പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ജനുവരി 11 ന് പുലർച്ചെ മൂന്നരയോടെ സൗത്ത് സർവീസ് റോഡ് വെസ്റ്റ്, ഫോർത്ത് ലൈൻ മേഖലയിലെ ലോക്ക് വുഡ് ലീസിങിലാണ് മോഷണം നടന്നത്. ഷോറൂമിന്‍റെ മുൻവശത്തെ ജനൽ തകർത്താണ് മോഷ്ടാക്കൾ അകത്തുകയറിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

ഷോറൂമിനുള്ളിൽ കടന്ന പ്രതികൾ ലോക്ക് ബോക്സിലുണ്ടായിരുന്ന താക്കോലുകൾ എടുത്ത് ഒരു ഫെരാരി, രണ്ട് പോർഷെ, മൂന്ന് മെഴ്‌സിഡസ് ബെൻസ്, രണ്ട് ബിഎംഡബ്ല്യു എന്നിവയുൾപ്പെടെ എട്ട് ആഡംബര വാഹനങ്ങൾ തട്ടിയെടുത്തു. മോഷ്ടിച്ച വാഹനങ്ങളുടെ ഏകദേശ മൂല്യം 20 ലക്ഷം ഡോളറാണ്. ഇരുണ്ട വസ്ത്രങ്ങളും മുഖംമൂടികളും ധരിച്ച എട്ട് പ്രതികൾ മോഷണത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഹാൽട്ടൺ പൊലീസ് അറിയിച്ചു. അന്വേഷണത്തിന്‍റെ ഭാഗമായി നിരീക്ഷണ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. ഇതുവരെ, മോഷ്ടിച്ച മൂന്ന് വാഹനങ്ങൾ ജിടിഎയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!