Saturday, January 31, 2026

വിദേശ വിദ്യാർത്ഥികൾക്ക് കടിഞ്ഞാൺ: ഫെഡറൽ നയത്തെ വിമർശിച്ച് മാനിറ്റോബ

വിനിപെഗ് : വിദേശ വിദ്യാർത്ഥി പ്രവേശനം വെട്ടിക്കുറച്ച ഫെഡറൽ സർക്കാർ തീരുമാനത്തെ വിമർശിച്ച് മാനിറ്റോബ സർക്കാർ രംഗത്ത്. കാനഡയിലെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലും ഭവനച്ചെലവിലും സമ്മർദ്ദമുണ്ടാക്കുന്നു എന്ന ആശങ്കകളെത്തുടർന്ന് 2024-ൽ കാനഡ സ്റ്റഡി പെർമിറ്റുകളുടെ എണ്ണം വെട്ടിക്കുറച്ചിരുന്നു. അതേസമയം രാജ്യാന്തര വിദ്യാർത്ഥികളുടെ എണ്ണത്തിൽ പ്രവിശ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുറവ് ഉണ്ടാകുമ്പോളും ആഭ്യന്തര വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടുണ്ട്.

എന്നാൽ, ഫെഡറൽ സർക്കാരിന്റെ ഈ തീരുമാനം പ്രവിശ്യയുടെ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിക്കുന്നുണ്ടെന്ന് മാനിറ്റോബ പ്രീമിയര്‍ വാബ് കിന്യൂ പറയുന്നു. “ഇത് മാനിറ്റോബയിലെ കോളേജുകൾക്കും സർവകലാശാലകൾക്കും വളരെയധികം തലവേദന സൃഷ്ടിക്കുന്നു,” പ്രീമിയർ വ്യക്തമാക്കി. മാനിറ്റോബയുടെ രാജ്യാന്തര വിദ്യാർത്ഥി വിഹിതം 2025-ൽ 18,591 ആയിരുന്നത് 2026-ൽ 11,196 ആയി കുറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 40% കുറവാണ് വിദേശ വിദ്യാർത്ഥി വിഹിതത്തിൽ ഉണ്ടായിരിക്കുന്നത്. ഇത് പ്രവിശ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ കടുത്ത സാമ്പത്തിക ബാധ്യതയിലേക്ക് നയിക്കുമെന്നും വാബ് കിന്യൂ പറഞ്ഞു. നികുതിദായക സബ്‌സിഡി ഉപയോഗിച്ച് പ്രവിശ്യയ്ക്ക് ഈ സാമ്പത്തിക ബാധ്യത നികത്താൻ സാധിക്കില്ല, അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!