Saturday, January 31, 2026

സ്റ്റാറ്റിസ്റ്റിക്സ് കാനഡയിൽ കൂട്ടപ്പിരിച്ചുവിടൽ: 850 പേർക്ക് ജോലി നഷ്ടപ്പെടും

ഓട്ടവ : അടുത്ത രണ്ട് വർഷത്തിനുള്ളിൽ നൂറുകണക്കിന് ജീവനക്കാരെ വെട്ടിക്കുറയ്ക്കുമെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ അറിയിച്ചു. ആദ്യഘട്ടമെന്ന നിലയിൽ 100 പേർക്ക് ഈ ആഴ്ച നോട്ടീസ് നൽകുമെന്നും ഫെഡറൽ ഏജൻസി അറിയിച്ചു. ഏകദേശം 850 പേർക്ക് ജോലി നഷ്ടപ്പെടുമെന്നാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്. ഏജൻസിയുടെ എക്സിക്യൂട്ടീവ് ടീമിലെ 12% പേർക്കും ജോലി നഷ്ടപ്പെടും. ഈ ആഴ്ച ജോലി നഷ്ടമാകുന്ന 100 പേർക്ക് പുറമെ, ബാക്കിയുള്ള 750 തസ്തികകൾ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ നിശ്ചയിക്കും. ഏകദേശം 3,200 ജീവനക്കാരുടെ ഇടയിൽ നിന്നായിരിക്കും ഈ വെട്ടിക്കുറയ്ക്കൽ നടക്കുക. പിരിച്ചുവിടലുകൾ ഒഴിവാക്കാൻ വോളന്‍ററി ഡിപ്പാർച്ചർ (സ്വയം വിരമിക്കൽ), നേരത്തെയുള്ള വിരമിക്കൽ (Early Retirement) എന്നീ പദ്ധതികൾ പ്രോത്സാഹിപ്പിക്കുമെന്ന് ഏജൻസി അറിയിച്ചു. നിർബന്ധിതമായി പിരിച്ചുവിടുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കാനാണ് ശ്രമമെങ്കിലും പല വകുപ്പുകളിലും ജീവനക്കാർക്ക് ഈ മാസാവസാനത്തോടെ നോട്ടീസ് ലഭിച്ചു തുടങ്ങും.

കോവിഡ് മഹാമാരിക്ക് ശേഷം കാനഡയിലെ പൊതുമേഖലാ ജീവനക്കാരുടെ എണ്ണം വർധിച്ചതായും അത് നിയന്ത്രിക്കണമെന്നും ഫെഡറൽ സർക്കാർ പറയുന്നു. 2024 മാർച്ചിൽ 3.67 ലക്ഷത്തിലധികം ഉണ്ടായിരുന്ന സർക്കാർ ജീവനക്കാരുടെ എണ്ണം 2029-ഓടെ 3.30 ലക്ഷമായി കുറയ്ക്കാനാണ് ലിബറൽ സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്‍റെ ഭാഗമായി ഏകദേശം 28,000 തസ്തികകൾ വെട്ടിക്കുറയ്ക്കാനും 6,000 കോടി ഡോളറിന്‍റെ ലാഭമുണ്ടാക്കാനും ഫെഡറൽ സർക്കാർ തീരുമാനിച്ചിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!