Tuesday, March 17, 2026

വേൾഡ് ഇക്കണോമിക് ഫോറത്തിൽ പങ്കെടുക്കാൻ കാർണി സ്വിറ്റ്സർലൻഡിലേക്ക്

ഓട്ടവ: കാനഡയുടെ സാമ്പത്തിക താൽപ്പര്യങ്ങൾ ആഗോളതലത്തിൽ ഉയർത്തിപ്പിടിക്കുന്നതിനായി വേൾഡ് ഇക്കണോമിക് ഫോറത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ന് സ്വിറ്റ്സർലൻഡിലേക്ക്. കാനഡയിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ ലോകനേതാക്കളുമായും പ്രമുഖ ധനകാര്യ സ്ഥാപനങ്ങളുടെ മേധാവികളുമായും കോർപ്പറേറ്റ് തലവൻമാരുമായും കാർണി കൂടിക്കാഴ്ച നടത്തും.

സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് എത്തുന്നുണ്ട് എന്നത് ഈ വർഷത്തെ സമ്മേളനത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. എന്നാൽ ട്രംപിന്റെ പ്രവചനാതീതമായ നിലപാടുകൾ സമ്മേളനത്തിന്റെ പൊതുവായ അന്തരീക്ഷത്തെ മാറ്റിമറിച്ചേക്കാമെന്ന് ബ്രിട്ടിഷ് കൊളംബിയ സർവകലാശാലയിലെ രാഷ്ട്രീയ നിരീക്ഷകൻ സ്റ്റുവർട്ട് പ്രെസ്റ്റ് അഭിപ്രായപ്പെട്ടു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!