Tuesday, March 17, 2026

“അന്ന് സഹായം, ഇന്ന്‌ പ്രതിസന്ധി; 33,000 ഡോളർ തിരിച്ചടയ്ക്കാൻ സി.ആർ.എ നിർദ്ദേശം; വീട് നഷ്ടപ്പെടുമെന്ന്‌ ദമ്പതികൾ

ഓട്ടവ: കോവിഡ് കാലത്ത് സർക്കാർ നൽകിയ സാമ്പത്തിക സഹായങ്ങൾ തിരിച്ചുപിടിക്കാനുള്ള കാനഡ റവന്യൂ ഏജൻസിയുടെ (CRA) നീക്കത്തിൽ കടുത്ത പ്രതിസന്ധിയിലായി ദമ്പതികൾ. ഏകദേശം 33,000 ഡോളർ സർക്കാരിലേക്ക് തിരിച്ചടയ്ക്കേണ്ടതി വരുന്നതാണ്‌ ആൽബർട്ട സ്വദേശിനിയായ ഡാരിയ സ്കിബിംഗ്ടൺ റോഫലിനെയും ഭർത്താവ്‌ റോൺ റോഫലിനെയും ഇനി എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലെത്തിച്ചത്‌. കോവിഡ്‌ കാലത്ത്‌ ജോലി സമയം കുറഞ്ഞതിനെത്തുടർന്നാണ് ഡാരിയ സർക്കാരിന്റെ സാമ്പത്തിക സഹായത്തിനായി അപേക്ഷിച്ചത്. അന്ന് യോഗ്യതാ മാനദണ്ഡങ്ങൾ പരിശോധിച്ചു നോക്കിയപ്പോൾ താൻ അർഹയാണെന്ന് കണ്ടതിനാലാണ് പണം കൈപ്പറ്റിയതെന്ന് അവർ പറയുന്നു. എന്നാൽ വർഷങ്ങൾക്കിപ്പുറം, അവർ അർഹയല്ലെന്നും ഏകദേശം 50,000 ഡോളർ തിരിച്ചടയ്ക്കണമെന്നും കാണിച്ച് സി.ആർ.എ നോട്ടീസ് നൽകുകയായിരുന്നു. ഏകദേശം 1,000 കോടി ഡോളറിലധികം വരുന്ന കോവിഡ് ആനുകൂല്യങ്ങൾ തിരിച്ചുപിടിക്കാനാണ് സി.ആർ.എ ലക്ഷ്യമിടുന്നത്.

ഭിന്നശേഷിക്കാരനായ ഭർത്താവിന്റെ പരിചരണ ചുമതലയുള്ള ഡാരിയയ്ക്ക് വർഷം 30,000 ഡോളറിൽ താഴെ മാത്രമാണ് ആകെ വരുമാനം. ടാക്സ് റിട്ടേണുകളും മറ്റ് ആനുകൂല്യങ്ങളും സി.ആർ.എ തടഞ്ഞുവെച്ചതോടെ വീട് നഷ്ടപ്പെടുന്ന അവസ്ഥയിലാണെന്ന് ഇവർ പറയുന്നു. അതേ സമയം അർഹതയില്ലാതെ ആനുകൂല്യം കൈപ്പറ്റിയവരിൽ നിന്നും പണം തിരിച്ചുപിടിക്കുന്നത് തുടരുമെന്നാണ് ഏജൻസി നൽകുന്ന വിശദീകരണം. തിരിച്ചടയ്ക്കാത്ത പക്ഷം ശമ്പളത്തിൽ നിന്നോ മറ്റ് വരുമാന മാർഗ്ഗങ്ങളിൽ നിന്നോ പണം ഈടാക്കാൻ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും ഏജൻസി മുന്നറിയിപ്പ്‌ നൽകിയിരുന്നു. തങ്ങൾ അർഹതപ്പെട്ട പണമാണ് കൈപ്പറ്റിയതെന്നും മാനദണ്ഡങ്ങളിൽ പിന്നീട് മാറ്റം വരുത്തിയതാണ് തങ്ങളെ ബാധിച്ചതെന്നുമാണ്‌ ദമ്പതികളുടെ ആരോപണം. വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങൾ കാരണം താൻ ഇപ്പോൾ പാർട്ട് ടൈം ജോലി ചെയ്യുകയാണെന്നും ജോലിയിൽ നിന്നും വിരമിച്ച, വികലാംഗനായ ഭർത്താവ് റോൺ റോഫലിനെ നോക്കുന്നതിനും വരുമാനം കണ്ടെത്തേണ്ടതുണ്ടെന്നും സ്കീബിംഗ്ടൺ-റോഫൽ പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!