കിച്ചനർ: വാട്ടർലൂവിൽ കനത്ത മഞ്ഞുവീഴ്ചയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ച് എൻവയൺമെൻ്റ് കാനഡ. മണിക്കൂറിൽ 60 മുതൽ 80 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇതോടൊപ്പം താപനില മൈനസ് 20 മുതൽ മൈനസ് 25 ഡിഗ്രി വരെ താഴാൻ സാധ്യതയുള്ളതിനാൽ കടുത്ത തണുപ്പും അനുഭവപ്പെടുമെന്നും കാലാവസ്ഥാ ഏജൻസി അറിയിച്ചു.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞും വൈകുന്നേരവും മഞ്ഞുവീഴ്ച കാരണം ദൃശ്യ പരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. ഈ ആഴ്ചയിലെ ഭൂരിഭാഗം ദിവസങ്ങളിലും അതിശൈത്യം തുടരുമെന്നാണ് പ്രവചനം. എന്നാൽ ബുധനാഴ്ച മാത്രം താപനില പൂജ്യം ഡിഗ്രിക്ക് അടുത്തെത്തിയേക്കാം.
